International

ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ട്രംപ്-കിം കൂടിക്കാഴ്ച തുടങ്ങി

സിംഗപ്പൂര്‍ സിറ്റി: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ച ആരംഭിച്ചു. ആദ്യമായാണ് ഭരണത്തിലിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റും ഉത്തരകൊറിയന്‍ മേധാവിയും നേരില്‍ക്കണ്ട് ചര്‍ച്ച നടത്തുന്നത്. സിംഗപ്പുരിലെ സെന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലില്‍ വെച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്.

Also Read :ഇന്ത്യയുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന ഒരു പ്രവർത്തനങ്ങൾക്കും കൂട്ടുനിൽക്കില്ല : കിം ജോംഗ് ഉന്നിന്റെ ഉറപ്പ്

ആണവായുധ, മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയും മൂര്‍ച്ചയുള്ള വാക്കുകള്‍ പ്രയോഗിച്ചും അമേരിക്കയെ നിരന്തരം പ്രകോപിപ്പിച്ച കിം ഈ വര്‍ഷത്തിന്റെ തുടക്കംമുതല്‍ സ്വീകരിച്ച അനുനയ സമീപനത്തിന്റെ അന്തിമഫലമാണ് ഉച്ചകോടി. ഉത്തരകൊറിയയുടെ പൂര്‍ണ ആണവനിരായുധീകരണമാണ് ലക്ഷ്യമെന്നു യുഎസ് ഇന്നലെ വ്യക്തമാക്കിയിരുന്നു. ആണവനിരായുധീകരണം യാഥാര്‍ഥ്യമാക്കാന്‍ ഉത്തരകൊറിയയ്ക്കു ‘സവിശേഷമായ’ സുരക്ഷാ ഉറപ്പുകള്‍ നല്‍കാമെന്നു യുഎസ് അറിയിച്ചിരുന്നു.

Also Read : ലൈംഗീക അടിമകളാക്കി ക്രൂരതകൾ മാസമുറ നിർബന്ധമായി നിർത്തി: കിം ജോംഗ് ഉന്നിന്റെ വനിതാ സൈനികയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്

യുഎസുമായുള്ള ബന്ധത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കാനും സ്വരാജ്യത്തു സമാധാനവും പുരോഗതിയും കൈവരിക്കാനും കിം ജോങ് ഉന്നിനുള്ള അപൂര്‍വമായ അവസരമാണിതെന്നുമാണ് ഇരു രാജ്യക്കാരും അവകാശപ്പെടുന്നത്. ഫോണില്‍ പോലും രണ്ടു രാജ്യങ്ങളിലെയും ഭരണാധികാരികള്‍ ഇതുവരെ സംസാരിച്ചിട്ടില്ല. വിദേശകാര്യ മന്ത്രി റി യോങ് ഹോ, വിശ്വസ്തനും യുഎസുമായുള്ള ചര്‍ച്ചയുടെ സൂത്രധാരനുമായ കിം യോങ് ചോല്‍ എന്നിവരാണ് കിമ്മിന്റെ സംഘത്തിലുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button