തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്ന വിഷയത്തില്‍ നിര്‍ണായക തീരുമാനവുമായി എം എം മണി. നിലവില്‍ 7300 കോടിയുടെ കടബാധ്യത സംസ്ഥാനത്തിനുള്ളതിനാല്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ടി വരുമെന്ന് മാണി പറഞ്ഞു. ഇനി വൈദ്യുതി നിരക്ക് കൂട്ടാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നാണ് മന്ത്രിയുടെ വാദം.
വൈദ്യുതി നിരക്കിലൂടെ മാത്രമേ ബോര്‍ഡിന്റെ ചെലവ് ഈടാക്കാനാവുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ 70% വൈദ്യുതിയും പുറത്തു നിന്നാണ് വാങ്ങുന്നത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് വൈദ്യുതി നിരക്ക് കൂട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം അതിരപ്പള്ളി പദ്ധതി സംബന്ധിച്ച് മന്ത്രിയെന്ന നിലയില്‍ തനിക്കോ തന്റെ പാര്‍ട്ടിക്കോ എതിര്‍പ്പില്ലെന്നു പറഞ്ഞ മണി പദ്ധതിക്കാവശ്യമായ എല്ലാ അനുമതികളും ലഭിച്ചിട്ടുള്ളതാണെന്നും അറിയിച്ചു.
Post Your Comments