കൊഹിമ (നാഗാലാന്‍ഡ്) : തന്റെ തോട്ടത്തില്‍ കൃഷി ചെയ്യുന്ന മാമ്പഴം കഴിക്കുന്നവര്‍ക്ക് മക്കളുണ്ടാകുമെന്ന അവകാശ വാദവുമായി കലാപ കേസ് പ്രതി. കൊറിഗാവൂണ്‍ കലാപ കേസിലെ പ്രതിയായ സംഭാജി ഭിദെയാണ് മാമ്പഴം കഴിക്കുന്നവര്‍ക്ക് ആണ്‍മക്കളുണ്ടാകുമെന്ന വാദം ഉന്നയിച്ചത്. ഈ രഹസ്യം എന്റെ അമ്മയോടല്ലാതെ മറ്റാരോടും പറഞ്ഞിട്ടില്ല. ഞാനാണ് എന്റെ തോട്ടത്തില്‍ മാവുകള്‍ നട്ടത്. തോട്ടത്തില്‍ നിന്ന് 180 ദമ്പതികള്‍ മാമ്പഴം കഴിച്ചിരുന്നു. ഇവരില്‍ 150 പേര്‍ക്കും മക്കളുണ്ടായി. കൊഹിമയില്‍ നടന്ന ഒരു റാലിയിലാണ് ഇദ്ദേഹം ഈ വിവരങ്ങള്‍ തുറന്ന് പറഞ്ഞത്.
എന്നാല്‍ ഭിദേയുടെ മാനസിക നില തകരാറിലാണെന്നും മറ്റുമുള്ള ആരോപണങ്ങളും ശക്തമാണ്. സാമൂഹിക പ്രവര്‍ത്തകനും അഭിഭാഷകനുമായ അഭ സിംഗ് ഇദ്ദേഹത്തിനെതിരെ നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.വാര്‍ത്ത പുറത്ത് വന്ന ശേഷം ഇദ്ദേഹത്തിനെതിരെ പലഭാഗത്ത് നിന്നും പ്രതിഷേധം ശക്തമാണ്.
Post Your Comments