പാമ്പിന്റെ കടിയേറ്റ് ആളുകള്‍ ആശുപത്രിയിലാകുന്നതും മരണപ്പെടുന്നതുമായ വാര്‍ത്തകള്‍ നിരവധി കേട്ടിട്ടുണ്ട്. എന്നാല്‍ തലയും ഉടലും വേര്‍പെട്ട പാമ്പ് ഒരാളെ കടിക്കുക എന്നത് വളരെ അപൂര്‍വ്വമായിട്ടുള്ള ഒരു സംഭവമാണ്. ശരീരത്തില്‍ നിന്നും വേര്‍പെട്ടു കിടന്നിരുന്ന തലഭാഗം തിരിഞ്ഞു വന്നാണ് കൊത്തിയത്. അമേരിക്കയിലെ ടെക്‌സസിലാണ് സംഭവമുണ്ടായത്.
തലയും ഉടലും വേര്‍പെട്ട പാമ്പിന്റെ കടിയേറ്റയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനു സമീപമുള്ള പൂന്തോട്ടത്തില്‍ ജോലി ചെയ്യുമ്പോഴാണ് ഗൃഹനാഥയായ ജെന്നിഫര്‍ നാലടിയോളം നീളമുള്ള റാറ്റില്‍ സ്‌നേക്കിനെ കണ്ടത്. പേടിച്ചരണ്ട ജെന്നിഫറിന്റെ കരച്ചില്‍ കേട്ടെത്തിയ ഭര്‍ത്താവ് ജെര്‍മി കയ്യിലിരുന്ന ആയുധമുപയോഗിച്ച് പാമ്പിനെ രണ്ട് കഷണമാക്കി.അല്‍പസമയത്തിനു ശേഷം ചത്ത പാമ്പിനെ നീക്കം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ വേര്‍പെട്ടു കിടന്ന തലഭാഗം കയ്യിലേക്ക് ആഞ്ഞു കടിക്കുകയായിരുന്നു. അതീവ അപകടകാരിയായ വെസ്റ്റേണ്‍ ഡയമണ്ട്ബ്ലാക്ക് റാറ്റില്‍ സ്‌നേക്കായിരുന്നു ജെര്‍മിയെ ആക്രമിച്ചത്.
Also Read : 13 വര്‍ഷമായി ഗ്ലാസ് കൂടിനുള്ളില്‍ കഴിയുന്ന യുവതി; അമ്പരപ്പിക്കുന്ന ആ അപൂര്‍വ രോഗം ഇതാണ്
26 ഡോസ് പ്രതിവിഷമാണ് ജെര്‍മിയുടെ ശരീരത്തില്‍ കുത്തിവച്ചത്. സാധാരണ ഗതിയില്‍ പാമ്പുകടിച്ചാല്‍ രണ്ടോ മൂന്നോ ഡോസ് പ്രതിവിഷം മാത്രം നല്‍കിയാല്‍ മതി രോഗിയെ രക്ഷിക്കാന്‍.എന്നാല്‍ ഇവിടെ വിഷത്തിന്റെ അളവ് കൂടുതലായതിനാലാണ് 26 ഡോസ് നല്‍കേണ്ടി വന്നതെന്നും വിദഗ്ദ്ധര്‍ വ്യക്തമാക്കി.
രണ്ടായി മുറിഞ്ഞു കിടന്ന പാമ്പില്‍ നിന്നും ഇത്തരമൊരു ആക്രമണം ജെര്‍മി പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ മരണം സംഭവിച്ച് മണിക്കൂറുകള്‍ കഴിഞ്ഞാലും പാമ്പിന്റെ വേര്‍പെട്ട് കിടക്കുന്ന തല കടിക്കുമെന്നും അതൊരു റിഫ്‌ലക്‌സ് ആക്ഷനാണെന്നും നാഷണല്‍ ജ്യോഗ്രഫികിലെ സ്റ്റീഫന്‍ ലീഹൈ പറഞ്ഞു.
Post Your Comments