മുംബൈ: ഗാന്ധിജിയുടെ വധത്തിന് പിന്നില്‍ ആര്‍എസ്എസുകാരനാണെന്ന പരാമര്‍ശം നടത്തിയതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയുള്ള അപകീര്‍ത്തി കേസില്‍ കോടതി കുറ്റം ചുമത്തി. ഭീവണ്ടി സെഷന്‍സ് കോടതിയാണ് രാഹുലിനെതിരെ കുറ്റം ചുമത്തിയത്. ചൊവ്വാഴ്ച്ച കോടതിയില്‍ ഹാജരായ രാഹുലിനോട് കുറ്റം സമ്മതിക്കുന്നുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മറുപടി.
ഇന്ത്യന്‍ ശിക്ഷാ നിയമം 499, 500 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് രാഹുലിനെതിരെ നടപടി എടുത്തിരിക്കുന്നത്. പ്രത്യയ ശാസ്ത്രപരമായ പോരാട്ടമാണിതെന്ന് രാഹുല്‍ മാധ്യമങ്ങളെ അറിയിച്ചു.ഭീവണ്ടിയില്‍ നടന്ന റാലിയ്ക്കിടെയുള്ള പ്രസംഗത്തിലാണ് രാഹുല്‍ ആര്‍എസ്എസിനെതിരെ പ്രസ്്താവന നടത്തിയത്.
Post Your Comments