തനിച്ച് താമസിക്കുന്ന ടീച്ചറെ തടഞ്ഞുവെച്ച് സ്വര്‍ണവും പണവും കവര്‍ന്നു. പുലര്‍ച്ച ഒരു മണിയോടെയാണ് സംഭവമുണ്ടായത്. വീടിന്റെ പുറക് വശത്തെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നത്.
കാസര്‍ഗോഡ് വെള്ളിക്കോത്ത് പരിയാരത്ത് ഓമന ടീച്ചറുടെ വീട്ടിലാണ് മോഷണം നടന്നത്. ഓമന ടീച്ചര്‍ കഴുത്തിലണിഞ്ഞ മാലയും വളയും ഉള്‍പ്പടെ ഒന്‍പത് പവന് സ്വര്‍ണ്ണവും ,ആയിരം രൂപയുമാണ് കവര്‍ച്ച ചെയ്യതത്.
മോഷണ സംഘത്തില്‍ കൂടുതല്‍ പേര് ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ദാമോധരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലതെത്തി അന്വേഷണം ആരംഭിച്ചു.
Post Your Comments