മുംബൈ•മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയ്ക്ക് വിജയം. ഒസ്മനാബാദ്-ബീദ്-ലത്തൂര്‍ സീറ്റിലാണ് ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ധാസ് വിജയിച്ചത്. എന്‍.സി.പി പിന്തുണയോടെ മത്സരിച്ച അശോക് ജഗ്ദലെയെ 74 വോട്ടുകള്‍ക്കാണ് സുരേഷ് പരാജയപ്പെടുത്തിയത്.
ആകെ പോള്‍ ചെയ്ത 1003 വോട്ടുകളില്‍ 526 വോട്ടുകള്‍ സുരേഷ് ധാസ് നേടിയപ്പോള്‍ ജഗ്ദലെ 452 വോട്ടുകളാണ് നേടിയത്. 25 വോട്ടുകള്‍ അസാധുവായി. ഒരാള്‍ നോട്ടയ്ക്ക് വോട്ട് ചെയ്തു.
മേയ് 21 നാണ് ഒസ്മനാബാദ്-ബീദ്-ലത്തൂര്‍ ഉള്‍പ്പടെ അഞ്ച് സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. മറ്റ് നാല് സീറ്റുകളിലെ ഫലം മേയ് 24 ന് പുറത്തുവന്നിരുന്നു. കോടതി ഉത്തരവിനെത്തുടര്‍ന്നാണ് ഇവിടുത്തെ വോട്ടെണ്ണല്‍ മാറ്റിവയ്ക്കുകയായിരുന്നു.
അഞ്ച് സീറ്റുകളില്‍ 2 എണ്ണം വീതം ബി.ജെ.പിയും ശിവസേനയും വിജയിച്ചു. ഒരു സീറ്റില്‍ എന്‍.സി.പിയും വിജയിച്ചു. ഭരണകക്ഷിയായ ബി.ജെ.പിയും ശിവസേനയും സഖ്യമായാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രതിപക്ഷമായ എന്‍.സി.പിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയിരുന്നു.
Post Your Comments