India

വാജ്‌പേയിയുടെ ആരോഗ്യനില തൃപ്തികരം : പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ സയന്‍സില്‍ പ്രവേശിപ്പിച്ച വാജ്‌പേയിയെ ഡയാലിസിസിനു വിധേയനാക്കി. എയിംസിലെ ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയുടെ മേല്‍നോട്ടത്തിലാണ് 93കാരനായ വാജ്‌പേയുടെ ചികിത്സ നടക്കുന്നത്. നെഫ്രോളജി, ഗ്യാസ്‌ട്രോ എന്‍ട്രോളജി, പള്‍മോണളജി, കാര്‍ഡിയോളജി വിഭാഗങ്ങളിലെ ഡോക്ടര്‍മാരാണ് വാജ്‌പേയിയുടെ ആരോഗ്യനില നിരീക്ഷിക്കുന്നത്. അതിനിടെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടായെന്ന വാര്‍ത്തകള്‍ എയിംസ് അധികൃതര്‍ നിഷേധിച്ചു.

വാജ്‌പേയിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ഒരു മണിക്കൂറോളം ആശുപത്രിയില്‍ ചെലവഴിച്ച അദ്ദേഹം ബന്ധുക്കളുമായും ഡോക്ടര്‍മാരുമായും വാജ്‌പേയിയുടെ ആരോഗ്യനിലയെക്കുറിച്ച് സംസാരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി അധ്യക്ഷന്‍ അമിത്ഷാ എന്നിവരും മുന്‍ പ്രധാനമന്ത്രിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി രോഗക്കിടക്കയിലാണ് വാജ്‌പേയി. ഡോക്ടര്‍മാരുടെ ഉപദേശത്തെ തുടര്‍ന്നാണ് വാജ്‌പേയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button