പട്ന: കർഷകനെ കടിച്ച പാമ്പ് കാലിന്റെ മാംസപേശിയില്‍ കുടുങ്ങി. കാലിൽ കുരുങ്ങിയ പാമ്പുമായി കർഷകൻ ആശുപത്രിയിലേയ്ക്ക് പോയി. അപ്പോഴേക്കും കാലിൽ കുരുങ്ങിയ പാമ്പ് ചത്തു. കർഷകൻ രക്ഷപ്പെട്ടു. കൃഷിസ്ഥലത്ത് പണിയെടുക്കുന്നതിനിടെയാണ് കർഷകന് പാമ്പുകടിയേറ്റത്. ശ്രദ്ധിക്കാതെ പാമ്പിന് പുറത്തു ചവിട്ടിയതോടെ പാമ്പ് കാലിൽ കടിക്കുകയും വലിഞ്ഞു മുറുക്കുകയുമായിരുന്നു. ശനിയാഴ്ചയായിരുന്നു സംഭവം.
also read: ഉറക്കത്തില്‍ പാമ്പ് കടിച്ചു; അതറിയാതെ കുഞ്ഞിന് പാലുകൊടുത്ത അമ്മയ്ക്ക് സംഭവിച്ചത്
ഡോക്ടറാണ് കർഷകന്റെ കാലിൽ നിന്ന് പാമ്പിനെ വേർപെടുത്തിയത്. കടിച്ച പാമ്പിന് വിഷമില്ലാതിരുന്നതാണ് കര്ഷകന് തുണയായത്. പല്ലുകള്‍ ഊരിയെടുക്കാന്‍ പാമ്പ് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെയാണ് കര്‍ഷകന്റെ കാലില്‍ പാമ്ബ് ചുറ്റിവരിഞ്ഞത്. നീര്‍ക്കോലി ഗണത്തിൽപ്പെട്ട പാമ്പാണ് കര്‍ഷകനെ കടിച്ചത്.
Post Your Comments