ഉറക്കത്തില്‍ പാമ്പ് കടിച്ചതറിയാതെ കുഞ്ഞിനെ മുലയൂട്ടി അമ്മ. ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയെ പാമ്പ് കടിക്കുകയായിരുന്നു. എന്നാല്‍ ഇതറിയാതെ കരഞ്ഞ കുഞ്ഞിന് പാല് കൊടുക്കുകയും തുടര്‍ന്ന് യുവതി തളര്‍ന്നു വീഴുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം അമ്മയും മരണപ്പെട്ടു.
ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ മാണ്ട് ല ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. 28 കാരിയായ യുവതിയും രണ്ടര വയസുകാരിയായ മകളുമാണ് മരണപ്പെട്ടത്. അതേസമയം പാന്ത് കടിച്ചത് നേരത്തെ അറിയാഞ്ഞതാണ് ഇരുവരുടെയും മരണത്തിന് കാരണമായതെന്നും കുറച്ചുകൂടി നേരത്തെ എത്തിച്ചിരുന്നെങ്കില്‍ അവരുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Post Your Comments