പാലക്കാട് : രക്തദാനത്തിന് ശേഷം കടുത്ത വേദന അനുഭവപ്പെടുന്നുന്നതിനാൽ രക്തം നൽകാതെ ദാതാക്കൾ പിന്മാറുന്നു. ഗുണനിലവാരം കുറഞ്ഞ രക്തസംഭരണ ബാഗിന്റെ ഉപയോഗമാണ് കാരണം. രക്തബാങ്കുകളില്‍നിന്നുള്ള പരാതിയെതുടര്‍ന്ന് ഒരുതവണ കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ (കെ.എം.എസ്.സി.) ഉപയോഗം നിര്‍ത്തലാക്കിയ സംഭരണ ബാഗാണ് വീണ്ടും ഉപയോഗിക്കാന്‍ തുടങ്ങിയത്.
കെ.എം.എസ്.സി. വഴിയെത്തുന്ന ഒരു സ്ഥാപനത്തിന്റെ സംഭരണബാഗിലെ സൂചി ഉപയോഗിച്ച് രക്തമെടുക്കുമ്പോൾ കടുത്ത വേദനയുണ്ടാകുന്നുവെന്നും ആ വേദന ദിവസങ്ങളോളം നിലനിൽക്കുന്നുവെന്നും പരാതി ലഭിച്ചതിനെ തുടർന്നാണ് ഈ ബാഗ് നിരോധിച്ചത്.
കഴിഞ്ഞ ഡിസംബറിൽ ലഭിച്ച പരാതിയിൽ പാലക്കാട് ജില്ലാ ആശുപത്രി അധികൃതര്‍ കെ.എം.എസ്.സി.ക്ക് പരാതി നല്‍കി. തുടര്‍ന്ന് ഫെബ്രുവരി ആദ്യവാരത്തോടെ ഇതിന്റെ ഉപയോഗം നിര്‍ത്താന്‍ ഉത്തരവായി. ഏപ്രിലില്‍ ഗുണനിലവാര പരിശോധനയില്‍ പ്രശ്നമില്ലെന്ന് കണ്ടെത്തിയതോടെ വീണ്ടും ഇൗ ബാഗ് ഉപയോഗിക്കാന്‍ നിര്‍ദേശം ലഭിക്കുകയായിരുന്നെന്ന് രക്തബാങ്ക് അധികൃതര്‍ അറിയിച്ചു.
രക്തസംഭരണബാഗിന് 46 രൂപയാണ് വില. ഇതിലെ സൂചിക്ക് ഗുണനിലവാരം കുറവാണ്. ഇത്തരം ബാഗുകള്‍ക്ക് 105 രൂപയോളം വിലയുണ്ട്. തുടർന്ന് ഏപ്രിൽ മാസം വീണ്ടും കെ.എം.എസ്.സി.ക്ക് പരാതി ലഭിച്ചു. എന്നാൽ നടപടിയൊന്നും ഉണ്ടായില്ല. ഇതേ തുടർന്ന് ദാതാക്കൾ രക്തദാനത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
Post Your Comments