റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകൾക്കായി ഏറ്റവും പുതിയ ക്രാഷ് ഗാര്‍ഡുകൾ അവതരിപ്പിച്ചു. സ്റ്റാന്‍ഡേര്‍ഡ്, ഇലക്ട്ര, ക്ലാസിക് മോഡലുകള്‍ക്കായി ഏഴു പുതിയ ക്രാഷ് ഗാര്‍ഡുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്റ്റെയിന്‍ലെസ് സ്റ്റീല്‍, ബ്ലാക് സ്റ്റീല്‍ ഫിനിഷുകളിലാണ് ഇത് ലഭ്യമാകുക. പുതിയ ക്രാഷ് ഗാര്‍ഡുകളുടെ പ്രത്യേകതകൾ നോക്കാം.
* എയര്ഫ്ളൈ
മൂന്നു സ്ലാറ്റ് ശൈലിയുള്ളതാണ് എയര്ഫ്ളൈ ക്രാഷ് ഗാര്‍ഡ്. ഭാരം മറ്റു ക്രാഷ് ഗാര്ഡുകളെക്കാള് കൂടുതലാണ്. 3,450 രൂപയാണ് ഇതിന്റെ വില. ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ നീണ്ടു വിടര്‍ന്നു നില്ക്കുന്ന എയര്ഫ്ളൈ ക്രാഷ് ഗാര്‍ഡുകളില്‍ പോറലേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്.
* ഒക്ടഗോണ്
എട്ടു കോണുകളുള്ള ക്രാഷ് ഗാര്‍ഡാണ് ഒക്ടഗോണ്. ക്ടഗോണ് ക്രാഷ് ഗാര്‍ഡിന് ഭാരം കുറവാണ്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് മോഡലുകൾക്കാണ് ഇത് അനുയോജ്യം. 2,300 രൂപയാണ് ഇതിന്റെ വില.
* ട്രപീസിയം
കാല്‍മുട്ടുകള്‍ക്ക് ഭേദപ്പെട്ട സുരക്ഷ ഒരുക്കാന്‍ കഴിയുന്ന രീതിയിലാണ് ട്രപീസിയം ക്രാഷ് ഗാര്‍ഡ് ഒരുക്കിയിരിക്കുന്നത്. മികച്ച ഗ്രൗണ്ട് ക്ലിയറന്‍സും ട്രപീസിയം ക്രാഷ് ഗാര്‍ഡിന്റെ പ്രത്യേകതയാണ്. ഭാരവും കുറവാണ്. 2,100 രൂപയാണ് വില.
Post Your Comments