സാങ്കേതിക വിദ്യയുടെ വളര്‍ച്ച ദൈനം ദിന ജീവിതത്തിന് ഗുണവും ദോഷവും പ്രധാനം ചെയ്യുന്ന കാഴ്ച്ചയാണ് ഇപ്പോള്‍ നമ്മള് കാണുന്നത്. അതില്‍ അനുഗ്രഹം എന്ന് തന്നെ പറയാവുന്ന ഒന്നാണ് പ്രഗ്നന്‍സി കിറ്റുകള്‍. ഗര്‍ഭിണിയാണോ എന്ന് അറിയുന്നതിന് മുന്‍പ് സ്ത്രീകളില്‍ മാനസികമായി സമ്മര്‍ദ്ദമുണ്ടാകുമെന്നത് ശാസ്ത്രീയമായി തെളിഞ്ഞ ഒന്നാണ്. എന്നാല്‍ പ്രഗ്നന്‍സി കിറ്റിന്റെ ഉപയോഗം ഈ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഉപകാരപ്പെടുമെന്നും വിദഗ്ധര്‍ പറയുന്നു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് കൃത്യമായി ഉപയോഗിച്ചാല്‍ മാത്രമേ പ്രഗ്നന്‍സി കിറ്റ് ഉപകാരപ്രദം എന്ന് പറയാന്‍ സാധിക്കൂ. അതിന് ചില കാര്യങ്ങളില്‍ അറിഞ്ഞിരിക്കണമെന്നും വിദഗ്ധര്‍ പറയുന്നു.
സാധാരണ ലഭിക്കുന്ന പ്രഗ്നന്‍സി കിറ്റ് കൊണ്ട് പരിശോധന നടത്താന്‍ മൂത്രമാണ് ഉപയോഗിക്കുന്നത്. ആര്‍ത്തവം തെറ്റുന്നതിന്റെ അടുത്ത ദിനം തന്നെ പരിശോധിക്കാമെങ്കിലും ഫലം കൃത്യമായി എന്ന് വരില്ല. അല്ല ഫലം പോസിറ്റീവാണെങ്കില്‍ മൂന്നാഴ്ച്ച മുന്‍പ് തന്നെ ഗര്‍ഭധാരണം നടന്നുവെന്ന് ഉറപ്പിക്കാം.
ആര്‍ത്തവം മുടങ്ങി 72 മണിക്കൂറിനകം പരിശോധന നടത്തുന്നത് ഉത്തമം. കാലാവധി കഴിഞ്ഞ കിറ്റ് ഉപയോഗിക്കാതിരിക്കുക. കിറ്റുകള്‍ക്ക് കൃത്യമായ ഫലം കണ്ടെത്തുന്നതിന് നിശ്ചിത അളവില്‍ ഫെറമോണ്‍ മൂത്രത്തില്‍ ഉണ്ടായിരിക്കണമെന്നുണ്ട്. കുറച്ച് ദിവസം കാത്തിരുന്നാല്‍ ഫെറമോണിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കും. രാവിലെ ഉണര്‍ന്നെണീറ്റ ഉടന്‍ പരിശോധന നടത്തിയാല്‍ ഫലം കൃത്യമായി അറിയാമെന്നും വിദഗ്ധര്‍ പറയുന്നു.
Post Your Comments