ന്യൂഡല്‍ഹി: പി.എം.ബി തട്ടിപ്പ് കേസിലെ വിവാദ വ്യവസായി നീരവ് മോദി ബ്രിട്ടനിൽ അഭയം പ്രാപിച്ചതായി റിപ്പോർട്ട്. ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് ഈ വാർത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബാങ്ക് തട്ടിപ്പുകേസില്‍ സിബിഐയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും രണ്ട് എഫ്ഐആറുകളാണ് നീരവ് മോദിക്കും ബന്ധുവായ മെഹുല്‍ ചോക്സിക്കും എതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പഞ്ചാബ് നാഷണല്‍ ബാങ്ക് അധികൃതരുടെ പരാതി സിബിഐയ്ക്ക് ലഭിച്ചതിന് തൊട്ടുപിന്നാലെ നീരവ് മോദിയും കുടുംബാംഗങ്ങളും ബന്ധുവായ മെഹുല്‍ ചോക്സിയും മുങ്ങിയത്.
പി.എം.ബി നിന്ന് 11,346 കോടിയുടെ തട്ടിപ്പ് നടത്തിയതിനാണ് മോദി ഇന്ത്യ വിട്ടത്. നീരവ് മോദിയും ബന്ധുക്കളും ചേര്‍ന്ന് വ്യാജ ബാങ്ക് ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പ് നടത്തിയത്. മോദിയെ വിട്ട് കിട്ടുന്നതിനായുള്ള നിയമ നടപടികള്‍ക്കായി തയ്യാറെടുക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Post Your Comments