മോസ്കോ: ലോകകപ്പ് ആരംഭിക്കാനിരിക്കെ ആരാധകരെ നിരാശയിലാക്കി അര്‍ജന്റീനന്‍ സൂപ്പര്‍താരം ലിയൊണല്‍ മെസ്സി. ലോകകപ്പിന് ശേഷം രാജ്യാന്തര ഫുട്ബോളില്‍ നിന്നും വിരമിക്കുമെന്ന സൂചന നല്‍കിയിരിക്കുകയാണ് മെസ്സി. താന്‍ രാജ്യത്തിനു വേണ്ടി ചെയ്തതൊക്കെ അര്‍ജന്റീനയിലെ മാധ്യമങ്ങള്‍ അവഗണിക്കുകയാണെന്ന വിമര്‍ശനവുമായാണു മെസ്സി വിരമിക്കല്‍ സൂചന നല്‍കിയത്.
read also: അതും ബാഴ്സയ്ക്ക്, കോപ്പ ഡെല്‍ റെ കിരീടം സ്വന്തമാക്കി മെസ്സിയും കൂട്ടരും
2005ലാണ് മെസ്സിയുടെ രാജ്യാന്തര കരിയറിന്റെ ആരംഭം. 2014 ലോകകപ്പ് ഫൈനലിലും കോപ്പാ അമേരിക്ക ഫൈനലിലും എത്തിയെങ്കിലും മെസ്സിക്കും അര്‍ജന്റീനയ്ക്കും ജയം കണ്ടെത്താനായില്ല. പിന്നീട് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും മെസ്സി തീരുമാനം മാറ്റുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ റഷ്യ ലോകകപ്പ് കരിയറിലെ അവസാന രാജ്യാന്തര ടൂര്‍ണമെന്റായിരിക്കുമെന്നു മെസി വ്യക്തമാക്കി.
ബ്രസീല്‍, ജര്‍മനി, സ്പെയിന്, ഫ്രാന്‍സ്, ബെല്‍ജിയം ടീമുകള്‍ തങ്ങള്‍ക്കു വെല്ലുവിളിയാണെന്നു മെസി പറഞ്ഞു. നോക്കൗട്ട് വരെ തങ്ങള്‍ അനായാസം കടക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡി ഗ്രൂപ്പില്‍ ക്രയേഷ്യ, നൈജീരിയ, ഐസ്ലന്ഡ് ടീമുകള്‍ക്കൊപ്പമാണ് അര്‍ജന്റീന കളിക്കുന്നത്. 16 നു നടക്കുന്ന ആദ്യ മത്സരത്തില്‍ അര്‍ജന്റീന ഐസ്ലാന്ഡിനെ നേരിടും.
Post Your Comments