തിരുവനന്തപുരം: സുധീരനിട്ട് തിരിച്ചുകൊത്തി കേരള കോണ്‍ഗ്രസ്. രാജ്യ സഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുകൊടുത്തതില്‍ പ്രതിഷേധിക്കുന്ന സുധീരന് സ്വന്തം ചരിത്രമൊന്ന് തിരിഞ്ഞ് നോക്കണമെന്നും കോണ്‍ഗ്രസുകാരനെ പരാജയപ്പെടുത്തിയാണ് സുധീരന് നിയമസഭയില്‍ എത്തിയതെന്നും കേരളാ കോണ്‍ഗ്രസ് ആരോപിച്ചു.
1980 ല്‍ മണലൂര്‍ നിയോജക മണ്ഡലത്തില്‍ നിന്നും ഇടതു മുന്നണി സ്ഥാനാര്‍ഥിയായി മത്സരിക്കുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ എം.ഒ ദേവസ്യകുട്ടിയെ പരാജയപ്പെടുത്തിയെന്നും 43 വര്‍ഷക്കാലം യു.ഡി.എഫിന്റെ കൂടെനിന്ന കേരള കോണ്സിന്റെയും കെ.എം.മാണിയുടേയും മേല്‍ ചാഞ്ചാട്ട രാഷ്ട്രീയം ആക്ഷേപിക്കുന്ന സുധീരന് സ്വന്തം ചരിത്രത്തിലേക്ക് തിരിഞ്ഞ് നോക്കണെന്നും കേരളാ കോണ്‍ഗ്രസ് ആരോപിച്ചു.
Also Read : ഫിനിക്സ് പക്ഷിയെ പോലെ തിരിച്ചു വരും; ജയിൽ മോചിതനായ ശേഷം അറ്റ്ലസ് രാമചന്ദ്രന്റെ പ്രതികരണം
ചരിത്രവസ്തുതകള്‍ക്കു മാറ്റമില്ലെന്നും അത് സുധീരന് മറന്നാല്‍ തങ്ങള്‍ ഓര്‍മിപ്പിക്കുന്നെന്നും കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു. ജനിച്ച നാള് മുതല്‍ ഇന്നേ വരെ കോണ്‍ഗ്രസുകാരനായി തന്നെയാണ് തുടര്‍ന്നതെന്നും താന്‍ ഒരിക്കലും പാര്‍ട്ടിയോ മുന്നണിയോ മാറിയിട്ടില്ലെന്ന എന്നും മേനിനടിക്കുന്ന സുധീരന്റെ പ്രസ്താവന ആത്മാവഞ്ചനാപരമാണെന്നു കേരള കോണ്‍ഗ്രസ് വ്യക്തമാക്കി..
Post Your Comments