Latest NewsIndia

കർണ്ണാടകയിൽ വിദ്യാഭ്യാസ മന്ത്രിക്ക് എട്ടാം ക്ലാസ്​ യോഗ്യത: തെറ്റില്ലെന്ന് കുമാര സ്വാമി

ബംഗളൂരു: എട്ടാം ക്ലാസ്​ യോഗ്യത മാത്രമുള്ള ജി.ടി. ദേവഗൗഡയെ ഉന്നത വിദ്യാഭ്യാസ വകുപ്പ്​ മന്ത്രിയാക്കിയ നടപടിയില്‍ തെറ്റില്ലെന്ന്​ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി.മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കുമാര സ്വാമി. ‘ഞാനെത്ര വരെ പഠിച്ചു.? ഇന്ന്​ ഞാന്‍ മുഖ്യമന്ത്രിയാണ്​​, ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത്​ പാര്‍ട്ടിയാണ്​. കുമാര സ്വാമി പറഞ്ഞു.

ചിലര്‍ക്ക്​ പ്രത്യേക വകുപ്പുകള്‍ വേണമെന്ന ആഗ്രഹമുണ്ടാകും. എന്നാല്‍ എല്ലാ വിഭാഗത്തിലും കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ അവസരമുണ്ട്​. ഇക്കാര്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത്​ പാര്‍ട്ടിയാണ്​. ആദ്യം മന്ത്രിയാകണമെന്ന ആഗ്രഹമുണ്ടാവുന്നതും പിന്നീട്​ ചില പ്രത്യേക വകുപ്പുകള്‍ ആവശ്യപ്പെടുന്നതും സാധാരണ സംഭവമാണെന്നും കുമാരസ്വാമി പറഞ്ഞു.

സ്മൃതി ഇറാനിക്കെതിരെ ആരോപണമുന്നയിച്ചവർ ഇതിനെതിരെ നിശബ്ദമായിരിക്കുന്നതിനെ ബിജെപി വിമർശിച്ചു. കർണ്ണാടക രാഷ്ട്രീയം കുറച്ചു ദിവസങ്ങളായി പുകയുകയാണ്. മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് നിരവധി എതിർപ്പുകളാണ് എം എൽ എ മാരുടെ ഭാഗത്തു നിന്നും ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button