KeralaLatest News

രാജ്യത്ത് ജനാധിപത്യം കുറച്ചു കൂടി ശക്തമായി: മറ്റുള്ളത് മാധ്യമ സൃഷ്ടി : ജസ്റ്റീസ് കെ ടി തോമസ്

കൊച്ചി: രാജ്യത്ത് ജനാധിപത്യം തകര്‍ന്നുവെന്ന പ്രചരണം മാധ്യമസൃഷ്ടിയാണെന്ന് ജസ്റ്റിസ് കെ.ടി ജോസഫ്. ജനാധിപത്യം തകരുകയല്ലല്ലോ. കുറച്ചുകൂടി സുശക്തമാകുകയല്ലേ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. സുപ്രീം കോടതിയിൽ ഒരു പ്രശ്നവുമില്ല, സുപ്രിം കോടതി കൊളീജിയത്തില്‍ ഒരു പ്രശ്നവുമില്ല. പത്രക്കാരുണ്ടാക്കുന്ന പ്രശ്നമേയുള്ളൂ. ഉദാഹരണത്തിന് കൊളീജിയം ശുപാര്‍ശ ചെയ്യുന്നയാളുകളില്‍ സര്‍ക്കാരിന് വിയോജിക്കാന്‍ അവകാശമുണ്ടെന്ന് കൊളീജിയം സൃഷ്ടിച്ച വിധിന്യായത്തില്‍ പറയുന്നുണ്ട്.

അഞ്ചുപേരുടെവരെ കേന്ദ്രസര്‍ക്കാരിന് തിരിച്ചയയ്ക്കാം എന്നുള്ളത് ആ വിധിന്യായത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് പുനഃപരിശോധിച്ച്‌ തിരിച്ചയച്ചാല്‍ ബാധകമാണ്. തിരിച്ചയയ്ക്കാനുള്ള അവകാശം വിധിന്യായത്തില്‍ പറയുമ്പോള്‍, അത് അയയ്ക്കാനേ പാടില്ലെന്നു പറയുന്നത് തെറ്റല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു. ജന്മഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. മുന്നണി ഭരണത്തെക്കാള്‍ എപ്പോഴും നല്ലത് ഏകകക്ഷി ഭരണമാണെന്നും, മുന്നണികള്‍ വരുമ്പോഴാണ് പല ബലഹീനതകളും ഉണ്ടാവുന്നതെന്നും, പലതിനകത്തും വീണുകൊടുക്കേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുന്നണിയേക്കാള്‍ ഒറ്റ കക്ഷിക്ക് സ്വന്തമായി ഭൂരിപക്ഷം ലഭിക്കുന്നതാണ് നല്ലത്. സുശക്തമായ സര്‍ക്കാരാണ് എല്ലാക്കാലത്തും നല്ലതെന്നും അദ്ദേഹം പറഞ്ഞു. രാജീവ് വധക്കേസില്‍ കൂടുതല്‍ അന്വേഷണം വേണ്ടിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഉദാഹരണത്തിന് പ്രതികളെ പിടികൂടുമ്പോള്‍ അവരുടെ കയ്യില്‍നിന്ന് 46 ലക്ഷം രൂപ കിട്ടി. ഞാന്‍ ചോദിച്ചു: ‘അത് ശ്രീലങ്കന്‍ കറന്‍സിയല്ലല്ലോ, ഇന്ത്യന്‍ കറന്‍സിയല്ലേ. ഒരു ലക്ഷമൊക്കേയുള്ളൂവെങ്കില്‍ കാര്യമാക്കില്ലായിരുന്നു. 46 ലക്ഷം വരണമെങ്കില്‍ ഒരു ഇന്ത്യന്‍ സോഴ്സ്’ വേണ്ടേ. നിങ്ങളന്വേഷിച്ചിട്ടുണ്ടോ? ‘

‘നാളെ ഉത്തരം പറയാമെന്ന്’ അന്വേഷണ ഉദ്യോഗസ്ഥനായ അഫ്താഫ് അഹമ്മദ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്റെ മേധാവിയും ഉണ്ടായിരുന്നു കൂടെ. രണ്ടുപേരുംകൂടി പിറ്റേദിവസം വന്നുപറഞ്ഞു: ‘ക്ഷമിക്കണം, അന്വേഷിക്കാന്‍ സാധിച്ചില്ല’- കെ.ടി തോമസ് പറഞ്ഞു. ഒരു പ്രതി ഇറങ്ങിവന്ന സമയത്ത് ‘ദ വീക്ക്’ വാരികയുടെ പ്രതിനിധിയോടു പറഞ്ഞു, പണം തരുന്നതുമുഴുവന്‍ ചന്ദ്രസ്വാമിയാണെന്ന്. ആരും അന്വേഷിക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button