Latest News

കൊച്ചിയുള്‍പ്പടെ രാജ്യത്തെ മൂന്നിടങ്ങളില്‍ വന്‍ വാതക നിക്ഷേപം : 300 വര്‍ഷം ഉപയോഗിക്കാനുള്ള വാതകം: ഇന്ത്യ വന്‍ സാമ്പത്തിക ശക്തിയാകും

കൊച്ചി•കൊച്ചിയുള്‍പ്പടെ രാജ്യത്തെ മൂന്നിടങ്ങളില്‍ വന്‍ വാതക നിക്ഷേപം കണ്ടെത്തി. കൊച്ചിയിലും,കൃഷ്ണ-ഗോദാവരി തടങ്ങൾ,കാവേരി തടം എന്നിവിടങ്ങളിലുമായാണ് 130 ലക്ഷം കോടി ക്യൂബിക്ക് അടി ഹൈഡ്രേറ്റ് പ്രകൃതിവാതക ശേഖരമുണ്ടെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ കണ്ടെത്തിയത്.

ഇത് പുറത്തെടുക്കാന്‍ കഴിഞ്ഞാല്‍ രാജ്യത്തെ 300 വർഷത്തെ ഊർജ്ജാവശ്യങ്ങൾ നിറവേറ്റാനുതകുന്നതാണ് കണ്ടെത്തിയിരിക്കുന്ന വാതക നിക്ഷേപം. അമേരിക്കൻ ജിയോളജിക്കൽ സർവേ കണ്ടെത്തിയ പ്രകൃതിവാതക നിക്ഷേപത്തിൽ മൂന്നിലൊരു ശതമാനവും കൊച്ചിയിലാണ് എന്നത് കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ വാനോളം ഉയര്‍ത്തുന്നു.

എണ്ണ-പ്രകൃതി വാതക കോർപ്പറേഷൻ, യു.എസ്. ജിയോളജിക്കൽ സർവേ, ജാപ്പനീസ് ഡ്രില്ലിങ് കമ്പനി എന്നിവയുമായി ചേർന്ന് ഇത് ഖനനം ചെയ്യാനുള്ള സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തിയാൽ ലോകത്തിലെ വൻ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും. ഇതിനായി സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിന്റെ ചിലവുകൾ ഓയിൽ ഇൻഡസ്ട്രി ഡെവലപ്‌മെന്റ് ബോർഡ് (ഒ.ഐ.ഡി.ബി.), ഒ.എൻ.ജി.സി, ഗെയിൽ, ഓയിൽ ഇന്ത്യ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ എന്നിവ ചേർന്ന് ചെലവ് വഹിക്കും. ഒ.ഐ.ഡി.ബി. 200 കോടി രുപ അനുവദിച്ചിട്ടുണ്ട്.

മുൻപ് 2009 ലും 2013 ലും കൊച്ചിയിൽ ആഴക്കടലിൽ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പര്യവേക്ഷണം നടത്തിയിട്ടുണ്ട്. എന്നാൽ രണ്ടുതവണ കുഴിച്ച എണ്ണക്കിണറുകൾക്കും ഫലമുണ്ടായിരുന്നില്ല. ഇത്തവണ കൃഷ്ണ-ഗോദാവരി തടത്തിലാവും ആദ്യം പര്യവേക്ഷണം നടത്തുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button