റിയാദ് : വിദേശരാജ്യങ്ങളിലേയ്ക്ക് പ്രകൃതിവാതകം കയറ്റി അയയ്ക്കാന്‍ സൗദി അറേബ്യ. അടുത്ത അഞ്ച് വര്‍ഷത്തിനകം സൗദി അറേബ്യ വിദേശ രാജ്യങ്ങളിലേക് പ്രകൃതി വാതക കയറ്റുമതിക്ക് തുടക്കം കുറിക്കും. സൗദി ഊര്‍ജ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. സൗദിയിലെ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയില്‍ ജി.സി.സി രാഷ്ട്രങ്ങളെ കൂടി ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. പ്രകൃതി വാതക മേഖലയില്‍ ആഗോള തലത്തില്‍ വന്‍ ശക്തിയായി മാറാനാണ് സൗദി അറേബ്യ ആഗ്രഹിക്കുന്നത്.
സൗദി ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോ പ്രകൃതി വാതക മേഖലയിലും ആഗോള തലത്തില്‍ മുന്‍നിര കമ്പനിയായി മാറുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി അമേരിക്കയില്‍ ഗ്യാസ് വ്യവസായ മേഖലാ സ്ഥാപനങ്ങള്‍ ഏറ്റെടുത്ത് വരികയാണെന്ന് സൗദി അരാംകോ സി.ഇ.ഒ അമീന്‍ നാസര്‍ വ്യക്തമാക്കി. രണ്ടായിരത്തി മുപ്പതോടെ പ്രതിദിനം മൂന്നൂറ് കോടി ക്യുബിക് അടി ദ്രവീകൃത വാതകം കയറ്റി അയക്കുന്നതിനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്.
Post Your Comments