KeralaLatest News

കനത്ത മഴ: ഇടുക്കിയിൽ അണക്കെട്ടുകൾ നിറഞ്ഞു: മണ്ണിടിച്ചിലും ഉരുൾ പൊട്ടലും : തീരവാസികള്‍ക്ക് ജാഗ്രതാ നിർദ്ദേശം

തൊടുപുഴ: സംസ്ഥാനത്ത് വീണ്ടും കനത്ത മഴ തുടരുന്നു. ഇടുക്കി ജില്ലയിലെ കട്ടപ്പനക്കടുത്ത് ചപ്പാത്തിലും വാഗമണ്‍ റോഡിലും മണ്ണിടിഞ്ഞ് വാഹന ഗതാഗതം തടസപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 121 അടിയായി ഉയര്‍ന്നു. നെയ്യാര്‍ അണക്കെട്ടിന്‍റെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലേക്ക് ഉയര്‍ന്നു. മലങ്കര അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുണ്ട്. പെരിയാറും പാമ്പാറും കരകവിഞ്ഞ് ഒഴുകുകയാണ്. സംസ്ഥാനത്ത് ബുധനാഴ്ച വരെ കനത്ത കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഈ അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപകട വിവരങ്ങള്‍ കൈമാറാന്‍ കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍, കരമനയാര്‍, കിള്ളിയാര്‍ കൂടാതെ തൊടുപുഴയാര്‍, മൂവാറ്റുപുഴയാര്‍ എന്നിവിടങ്ങളിലെ തീരവാസികള്‍ ജാഗ്രതാ പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കല്ലും മരവും വീണ് കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. അടിമാലി വാക കുന്നത്തിന് സമീപമാണ് സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button