പൂന: മാവോയിസ്റ്റുകളുടെ വധഭീഷണിയെത്തുടര്ന്ന് പ്രധാനമന്ത്രിയുടെ സുരക്ഷ ശക്തമാക്കനൊരുങ്ങി കേന്ദ്രം. ഇതു സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചു. എല്‍ടിടിഇ തീവ്രവാദികള്‍ രാജീവ് ഗാന്ധിയെ വധിച്ചമാതൃകയില് റോഡ്ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതി തയാറാക്കുന്നു എന്നായിരുന്നു മഹാരാഷ്ട്ര പോലീസിന്റെ കണ്ടെത്തല്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഐബി ഡയറക്ടര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
കഴിഞ്ഞ ഡിസംബറില്‍ പൂനയിലെ ഭീമ-കൊറേഗാവിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആളുടെ താമസസ്ഥലത്തുനിന്നാണു കത്ത് കണ്ടെത്തിയത്. മാവോയിസ്റ്റ് ബന്ധമുള്ള ഒരാളുടെ വസതിയില്‍നിന്നു ലഭിച്ച കത്തിലാണീ പരാമര്‍ശമെന്നും പോലീസ് പറയുന്നു. സംഭവത്തില്‍ മുംബൈ, നാഗ്പുര്‍, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്ന് അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ മലയാളിയായ റോണ വില്‍സണും ഉള്‍പ്പെടുന്നു. വ്യാഴാഴ്ച പൂന സെഷന്‍സ് കോടതിയില്‍ പ്രതികളെ ഹാജരാക്കിയപ്പോഴാണ് പ്രധാനമന്ത്രിക്കെതിരേയുള്ള ഭീഷണിയെക്കുറിച്ചും പോലീസ് വിശദീകരിച്ചത്. ഭീമ കൊറിഗാവ് കലാപവുമായി ബന്ധപ്പെട്ടാണ് ഇവര്‍ അഞ്ചുപേരും പോലീസ് പിടിയിലായത്.
Post Your Comments