തൃശൂര്‍: ദുബായി ജയിലില്‍ മൂന്ന് വര്‍ഷം നീണ്ട ജയില്‍ വാസത്തിനൊടുവില്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ പുറത്തിറങ്ങിയിരിക്കുകയാണ്. സമ്മര്‍ദ സമയങ്ങളില്‍ മനസിന്റെ താളം തെറ്റാതിരുന്നത് ഭാര്യ ഇന്ദിരയുടെ സാമിപ്യം കൊണ്ടുമാത്രമാണെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞു. ജയിലില്‍ ആയതിന് പിന്നില്‍ കണ്ണടച്ച് വിശ്വസിച്ച ചിലരുടെ ചതിയുണ്ടെന്നും അദ്ദേഹം വ്യക്തമാത്തി. ജയില്‍ മോചിതനായശേഷം കുടുംബ സുഹൃത്ത് ശ്യാമയോടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.
read also: ആ ഫോണ്‍കോളാണ് ജീവിതം മാറ്റി മറിച്ചത്; അറ്റ്‌ലസ് രാമചന്ദ്രന്‍ പറയുന്നു
ഒരുപാട് വിശ്വസിച്ച ചിലര്‍ ചതിച്ചു, എന്നാല്‍ ആരോടും വിദ്വേഷമില്ല. ആദ്യ കാലത്ത് തുണയായവര്‍ ജയില്‍ വാസം നീണ്ടതോടെ തിരിഞ്ഞ് നോക്കാതായി. ആരും വരാതിരുന്നപ്പോഴും തന്നെക്കാണാന്‍ പതിവായി ജയിലിലെത്തിയത് ഭാര്യ ഇന്ദിരയായിരുന്നു. സന്ദര്‍ശനാനുമതി ലഭിക്കാത്തതിനാല്‍ പലപ്പോഴും മണിക്കൂറുകള്‍ കാത്തുനിന്നശേഷം നിരാശയോടെ ഇന്ദിരയ്ക്കു മടങ്ങേണ്ടി വന്നിട്ടുണ്ട്. ഫോണ്‍ വിളിക്കും നിയന്ത്രണമുണ്ടായിരുന്നു. അഞ്ചോ പത്തോ മിനിറ്റു മാത്രമേ ഫോണില്‍ സംസാരിക്കാന്‍ അനുമതിയുള്ളൂ. ചില ഉദ്യോഗസ്ഥര്‍ 15 മിനിറ്റ് അനുവദിക്കും.
മോചനത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഇന്ദിരയെന്ന ഇന്ദുവിനുള്ളതാണ്. തന്നെ പുറത്തിറക്കാന്‍ സഹായിച്ച എല്ലാവരോടും നന്ദിയുണ്ട്. രണ്ടാം ജന്മത്തിനു തുല്യമായ ജയില്‍ മോചനത്തിനു വഴിയൊരുക്കിയത് ഇന്ദിരയാണ്. ഇന്ദിര ബിസിനസില്‍ കൂടുതല്‍ നിപുണയായിരുന്നെങ്കില്‍ ഒരുപക്ഷേ ഈ തകര്‍ച്ച നേരിടേണ്ടി വരില്ലായിരുന്നു. -രാമചന്ദ്രന്‍ പറഞ്ഞു.
Post Your Comments