ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിനോദയാത്രയ്ക്കുപോയ ഏഴ് കോളെജ് വിദ്യാര്‍ത്ഥികള്‍ ബസ്സ് കയറി മരിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്ര-ലക്‌നൗ ഹൈവേയിലാണ് അപകടം നടന്നത്. സാന്ത് കബീര്‍ കോളെജില്‍ നിന്നും വിനോദ യാത്രയ്ക്ക് പുറപ്പെട്ട ഇവരുടെ വാഹനത്തിന്റെ ഇന്ധനം പാതിവഴിയില്‍ വെച്ച് തീർന്നുപോകുകയായിരുന്നു. തുടർന്ന് റോഡരുകില്‍ ഇറങ്ങിനിന്ന വിദ്യാര്‍ത്ഥികളുടെ ദേഹത്തേക്ക് സര്‍ക്കാര്‍ ബസ്സ് പാഞ്ഞുകയറിയാണ് അപകടം നടന്നത്.
Read Also: ഐറിഷ് കടലിൽ നഗ്നരായി നീന്തി റെക്കോർഡിടാൻ യുവതികൾ
പരിക്കേറ്റ നിരവധി പേര്‍ ഇപ്പോഴും ചികിത്സയിലാണ്. സംഭവത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനമറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments