ലഖ്‌നൗ: വിവാദ പരാമർശം നടത്തിയ ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശര്‍മ മാപ്പു പറഞ്ഞു. സീത ടെസ്റ്റ്യൂബ് ശിശുവാണെന്നായിരുന്നു ദിനേശ് ശർമ പറഞ്ഞത്. സംഭവം വിവാദമായതോടെ ഞാനും ഹിന്ദുമതത്തെയും സീതാ ദേവിയെയും ആരാധിക്കുന്ന ഒരു വിശ്വാസിയാണെന്നും ആധുനിക സാങ്കേതിക വിദ്യയെയും പുരാതന ഇന്ത്യയെയും തമ്മില്‍ താരതമ്യം ചെയ്യുക മാത്രമാണ് ഞാന്‍ ചെയ്തതെന്നും എന്റെ പരാമര്‍ശത്തില്‍ ആര്‍ക്കെങ്കിലും മാനസികപ്രയാസം ഉണ്ടാക്കിയെങ്കില്‍ അതില്‍ മാപ്പു ചോദിക്കുന്നുവെന്നും ദിനേശ് ശര്‍മ പറഞ്ഞു.
ഭൂമി പിളര്‍ന്നാണ് സീതയുടെ ജനനം എന്നാണ് രാമായണത്തിൽ പറയുന്നത് . ഇന്നത്തെ പോലെ രാമായണ കാലത്തും ടെസ്റ്റ് ട്യൂബ് ശിശു എന്ന സങ്കല്‍പ്പം ഉണ്ടായിരുന്നു എന്നു മാത്രമാണ് താന്‍ പറഞ്ഞത്. അല്ലാതെ സീതാ ദേവിയെ അധിക്ഷേപിച്ചിട്ടില്ലെന്നും ദിനേശ് ശര്‍മ പറഞ്ഞു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവ് വിവാദ പ്രസ്താവനയുടെ പേരില്‍ ദിനേശ് ശര്‍മയെ ശാസിച്ചിരുന്നു.അതിനു പിന്നലെയാണ് ദിനേശ് ശർമ മാപ്പുപറഞ്ഞത്.
Post Your Comments