ഭരണപക്ഷ പാര്‍ട്ടിയെ വിമര്‍ശിച്ചാല്‍ അറസ്റ്റ്. ഇതായി ഇന്ന് കേരള സര്‍ക്കാരിന്‍റെ നയം. അതിനു തെളിവാണ് കഴിഞ്ഞ ദിവസം ഇലന്തൂര്‍ സൂരജ് എന്ന യുവാവിന്‍റെ അറസ്റ്റ്. നഗരസഭയിലെ ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥയുടെ പേരില്‍ എംഎല്‍എ വീണാ ജോര്‍ജിനെ പരോക്ഷമായി അധിക്ഷേപിച്ച് ഫേസ്‌ബുക്ക് പോസ്റ്റിട്ടുവെന്ന പേരിലാണ് സൂരജിനെ പോലീസ് അറസ്റ്റ് ചെയ്തത്. മണ്ഡലം എംഎല്‍എ വികസന നേട്ടത്തിന്റെ കാര്യത്തില്‍ പിന്നോട്ടാണെന്ന് സമൂഹ മാധ്യമത്തില്‍ വിമര്‍ശിച്ചതാണ് അറസ്റ്റിനു കാരണം. എംഎല്‍എയുടെ പരാതിയില്‍ ഇന്‍സ്പെക്ടര്‍ യു ബിജുവാണ് ഇലന്തൂര്‍ സൂരജിനെ അറസ്റ്റ് ചെയ്തത്. ഡിഫമേഷന്‍ 163 വകുപ്പ് പ്രകാരം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെന്ന കുറ്റത്തിനാണ് അറസ്റ്റ്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
എംഎല്‍എയുടെ പേര് എടുത്തു പറഞ്ഞല്ല സൂരജിന്റെ പോസ്റ്റ്. ബിജെപി ഇലന്തൂര്‍ എന്ന ഫേസ്‌ബുക്ക് പേജിലാണ് സന്ദേശം പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അഡ്‌മിനാണ് സൂരജ്. പ്രിയപ്പെട് എംഎല്‍എ മാഡം എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റില്‍ പറയുന്നതിങ്ങനെ… ”ബ്യൂട്ടിപാര്‍ലറുകളും ഓര്‍ത്തഡോക്സ് വിരുന്നുകളുമൊക്കെ കഴിഞ്ഞ് ഇതൊക്കെയൊന്ന് ശ്രദ്ധിച്ചാല്‍ വളരെ ഉപകാരപ്രദമായിരുന്നു. മാഡത്തിന് സഞ്ചരിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ ആഡംബര വാഹനമുണ്ട്. അതല്ലെങ്കില്‍ സഭ വക, അല്ലെങ്കില്‍ മുത്തൂറ്റ് വക ആഡംബര വാഹനങ്ങള്‍ ധാരാളം ഉണ്ടായിരിക്കും. അറിയാതെ വോട്ടു ചെയ്തു പോയ പാവങ്ങള്‍ക്ക് വേറെ വഴിയില്ല മേഡം..”എന്നാണ് പോസ്റ്റ്.
പത്തനംതിട്ടയിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡ് നഗരസഭയുടെ ഉടമസ്ഥതയിലാണ്. കെയുഡിഎഫ്സിയില്‍ നിന്ന് അഞ്ചു കോടിയിലധികം രൂപ വായ്പയെടുത്ത് നഗരസഭ നിര്‍മ്മിച്ച ഈ ബസ് സ്റ്റാന്‍ഡ് മഴ പെയ്താല്‍ വെള്ളം കൊണ്ട് നിറയും. ഇത്രയും ശോചനീയമായ അവസ്ഥയില്‍ നില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയതിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവന്നു കാട്ടി പരാതി നല്‍കിയ എം എല്‍ എ സ്വന്തം മണ്ഡലത്തില്‍ എന്താണ് ചെയ്യുന്നത്?
എന്നാല്‍, സൂരജിന്റെ അറസ്റ്റോടെ എംഎല്‍എയ്ക്ക് പരാതി കൊടുക്കാനെ നേരമുണ്ടാകൂ എന്നാണ് തോന്നുന്നത്. കാരണം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്വന്തം മണ്ഡലത്തിലെ ശോചനീയ അവസ്ഥകള്‍ ചിത്രങ്ങള്‍ സഹിതം സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയത് തുടങ്ങി. ഈ റോഡുകള്‍ റിപ്പബ്ലിക് ഓഫ് പത്തനംതിട്ടയിലെതല്ല., ഇതിനുത്തരവാദി അവിടുത്തെ എംഎല്‍എ വീണാ ജോര്‍ജ് അല്ല. വീണാ ജോര്‍ജ് സദാസര്‍വഥാ തന്റെ മണ്ഡലത്തിന്റെ വികസന കാര്യത്തില്‍ മുഴുകിയിരിക്കുന്നതിനാല്‍ ബ്യൂട്ടി പാര്‍ലറിലൊന്നും പോവാറില്ല എന്നു പറഞ്ഞു കൊണ്ടാണ് വിമര്‍ശനം.
വികസന കാര്യത്തിലെ വീഴ്‌ച്ച ചൂണ്ടിക്കാട്ടിയതിന് എന്തിനാണ് തന്നെ അറസ്റ്റു ചെയ്തതെന്ന കാര്യം ചൂണ്ടിക്കാട്ടി സൂരജ് ഫേസ്‌ബുക്കില്‍ വീണ്ടും പോസ്റ്റിട്ട് രംഗത്തെത്തി. പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ചു കൊണ്ടുള്ള ആ പോസ്റ്റ് ഇങ്ങനെ:
പിന്തുണച്ച എല്ലാ നല്ല മനസ്സുകള്‍ക്കും നന്ദിയറിയിച്ചു കൊണ്ട് ചില കാര്യങ്ങള്‍ പറഞ്ഞു കൊള്ളട്ടെ…
ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയസംഘടനയുടെ ഒരു സജീവപ്രവര്‍ത്തകനാണ് ഞാന്‍.. പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം ബിജെപി ഇലന്തൂര്‍ എന്ന പ്രൊഫൈലും കൂടി കൈകാര്യം ചെയ്യുന്നു..
രാഷ്ട്രീയപാര്‍ട്ടികള്‍ രാഷ്ട്രീയപരമായി ഉന്നയിക്കുന്ന ആക്ഷേപങ്ങള്‍ അഥവാ ആരോപണങ്ങള്‍ ജനാധിപത്യ രാഷ്ട്രത്തില്‍ നിരോധിക്കപ്പെട്ടിട്ടില്ല… ഇന്ത്യന്‍ ഭരണഘടന അതിനുള്ള അവകാശവും സ്വാതന്ത്ര്യവും ഓരോരുത്തര്‍ക്കും പ്രദാനം ചെയ്തിട്ടുമുണ്ട്…
പത്തനംതിട്ട ബസ് സ്റ്റാന്‍ഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാണിച്ചു കൊണ്ട് സ്ഥലം എം എല്‍ എ യെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമിച്ചുവെന്ന ബഹുമാനപ്പെട്ട എംഎല്‍എ യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്… അറസ്റ്റ് രേഖപ്പെടുത്തി ആള്‍ജാമ്യത്തില്‍ വിട്ടയച്ചു… ഇനി കേസ് കോടതിയിലാണ്….
ചില സംശയങ്ങള്‍ ഉന്നയിച്ചു കൊള്ളട്ടെ….
1)എന്താണ് വ്യക്തിഹത്യ???
അധികാരപ്പെട്ടവര്‍ ചെയ്യേണ്ട കടമകള്‍ ചെയ്യാതെ നടക്കുമ്ബോള്‍ ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അതിനെ വിമര്‍ശിച്ചാല്‍ അത് വ്യക്തിഹത്യ ആകുമോ??
2) എന്താണ് അധിക്ഷേപം???
മാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ടതും, ഇതര രാഷ്ട്രീയ കക്ഷികള്‍ നിരവധിതവണ പറഞ്ഞിട്ടുമുള്ളതായ രാഷ്ട്രീയ ആരോപണങ്ങള്‍ ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിനെ ലിങ്ക് ചെയ്ത് ആക്ഷേപഹാസ്യരൂപേണ പറഞ്ഞാല്‍ അത് അധിക്ഷേപമാകുമോ??
3)എന്താണ് സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തല്‍??
താന്‍ അംഗമായ ഒരു സമുദായത്തിന്റെ പേര് ഉച്ചരിച്ചാല്‍ അത് മതസ്പര്‍ദ്ധ ആകുമോ??
കോടതി തീരുമാനിക്കട്ടെ….
ഒന്നുമാത്രം പറഞ്ഞുകൊള്ളട്ടെ….
ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ജനകീയവിഷയങ്ങളില്‍ ഇനിയും കഴിയുന്നവിധം ഇടപെടല്‍ നടത്തുകതന്നെ ചെയ്യും…
അതൊരു കുറ്റമാണെങ്കില്‍… അതിനു ലഭിക്കുന്ന ഏതൊരു ശിക്ഷയും സസന്തോഷം സ്വീകരിക്കും…
കാരണം ഞാന്‍ വളര്‍ന്നത് നെറികേടിനെതിരെ പോരാടാനുള്ള പരിശീലനം പ്രദാനം ചെയ്യുന്ന ഞടട എന്ന മഹാമേരുവിന്റെ കളരിയിലാണ്….
എനിക്കുണ്ടായേക്കാവുന്ന നഷ്ടങ്ങള്‍.. അവ എത്ര വലുതായാലും ഞാന്‍ മാപ്പു പറയില്ല…
പറഞ്ഞാല്‍ കേവലം വ്യക്തിലാഭത്തിനു വേണ്ടി സ്വന്തം ആദര്‍ശത്തെ പണയം വെക്കുന്നതിനു തുല്യമായിരിക്കും…
ജീവിതത്തില്‍ ഏറ്റവും വലിയ സമ്ബാദ്യം എന്റെ സംഘടന എനിക്ക് പകര്‍ന്നു നല്‍കിയ ആദര്‍ശമാണ്…
തോറ്റു തരില്ല….. ഒരിക്കലും….
വന്ദേമാതരം…..
Post Your Comments