Kerala

അദ്ദേഹത്തിന്റെ മോചനത്തില്‍ പങ്കുവഹിക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷമുണ്ട്; അറ്റ്‌ലസ് രാമചന്ദ്രനെ മോചിപ്പിക്കാൻ ഇടപെട്ടവർക്ക് നന്ദി അറിയിച്ച് ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: പ്രമുഖമലയാളിയും വ്യവസായപ്രമുഖനുമായ അറ്റലസ് രാമചന്ദ്രനെ മോചിപ്പിക്കാനായി പ്രവർത്തിച്ചവർക്ക് നന്ദി അറിയിച്ച് ബിജെപി നേതാവായ ശോഭാ സുരേന്ദ്രന്‍. ഇതിനായി അഹോരാത്രം യത്നിച്ച ബഹുമാന്യരായ കേന്ദ്ര മന്ത്രിമാർ വി കെ സിങ് , സുഷമാ സ്വരാജ് , മറ്റ് കേന്ദ്ര നേതാക്കൾ ആയ മുരളീധർ റാവു , രാം മാധവ് എന്നിവർക്കും ഒപ്പം ഇത് ശ്രദ്ധയിൽ പെടുത്തിയ എൻ ആർ ഐ സെൽ കൺവീനർ ഹരികുമാർ , മുൻ സംസ്ഥാന അധ്യക്ഷൻ ശ്രീ കുമ്മനം രാജശേഖരൻ , ബി ജെ പി നാഷണൽ എക്സിക്യൂട്ടിവ് മെമ്പർ അരവിന്ദ് മേനോൻ എന്നീ സന്മനസ്സുകൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും അവർ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. കൂടാതെ അദ്ദേഹത്തിന്റെ മോചനത്തിനായി ചെറിയൊരു പങ്ക് വഹിക്കാനായി കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

അറ്റ്‌ലസ് രാമചന്ദ്രന്റെ മോചനം സാർത്ഥകമാക്കാൻ സഹായിച്ച കേന്ദ്രസർക്കാരിന് നന്ദി. ഇതിനായി അഹോരാത്രം യത്നിച്ച ബഹുമാന്യരായ കേന്ദ്ര മന്ത്രിമാർ വി കെ സിങ് , സുഷമാ സ്വരാജ് , മറ്റ് കേന്ദ്ര നേതാക്കൾ ആയ മുരളീധർ റാവു , രാം മാധവ് എന്നിവർക്കും ഒപ്പം ഇത് ശ്രദ്ധയിൽ പെടുത്തിയ എൻ ആർ ഐ സെൽ കൺവീനർ ഹരികുമാർ , മുൻ സംസ്ഥാന അധ്യക്ഷൻ ശ്രീ കുമ്മനം രാജശേഖരൻ , ബി ജെ പി നാഷണൽ എക്സിക്യൂട്ടിവ് മെമ്പർ അരവിന്ദ് മേനോൻ എന്നീ സന്മനസ്സുകൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു. അദ്ദേഹത്തിന്റെ മോചനത്തിനായി ചെറിയൊരു പങ്കെങ്കിലും വഹിക്കാൻ ഉള്ള അവസരം കിട്ടിയതിനാൽ ഈ വാർത്ത വ്യക്തിപരമായും ഒരുപാട് സന്തോഷം പകരുന്ന ഒന്നാണ്. ഈ അവസരത്തിൽ മോചനശ്രമങ്ങൾക്ക് കൂടെ നിന്ന ഏവർക്കും ഒരായിരം നന്ദി.

shortlink

Related Articles

Post Your Comments

Related Articles


Back to top button