
ന്യൂഡല്‍ഹി: ആര്‍എസ്‌എസിനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കുമെതിരേ ഗുരുതര ആരോപണവുമായി ജെഎന്‍യു മുന്‍ വിദ്യാർത്ഥി നേതാവ് ഷെഹ്‌ല റാഷിദ്. ആര്‍എസ്‌എസും നിതിന്‍ ഗഡ്കരിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള പദ്ധതി തയാറാക്കുകയാണെന്നാണ് ഷെഹ്‌ല ആരോപണം ഉന്നയിച്ചിരിക്കുന്നത്. മോദി വധം നടപ്പാക്കിയ ശേഷം അത് ഇസ്‍ലാം വിഭാഗക്കാരുടെയും കമ്യൂണിസ്റ്റുകളുടെയും തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുമായിരുന്നു. പിന്നീട് ഇസ്‍ലാം വിശ്വാസികളെ ഇതിന്റെ പേരിൽ ദ്രോഹിക്കുകയും ചെയ്യും. രാജീവ് ഗാന്ധി വധത്തിന്റെ മാതൃകയിലാണ് മോദി വധം ആസൂത്രണം ചെയ്തിരുന്നതെന്നും ഷെഹ്‍ല ട്വിറ്ററിൽ ആരോപിച്ചു.
അതേസമയം ഷെഹ്‍ലയുടെ ആരോപണത്തിനു മറുപടിയുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും ട്വിറ്ററിൽ രംഗത്തെത്തി. വധഭീഷണിയുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്ന് ഗഡ്കരി വ്യക്തമാക്കി. എന്നാൽ ഷെഹ്‍ലയുടെ പേരുവിവരങ്ങൾ അദ്ദേഹം ട്വീറ്റിൽ പരാമർശിച്ചിട്ടില്ല. എന്നാൽ ഗഡ്കരിയുടെ പോസ്റ്റിനു പിന്നാലെ തന്റേത് ഒരു സർകാസ്റ്റിക് ട്വീറ്റ് ആയിരുന്നെന്ന് ഷെഹ്‍ല കുറിച്ചു.
Post Your Comments