ന്യൂഡല്‍ഹി: വാര്‍ത്ത വിനിമയ മന്ത്രാലയത്തില്‍ നിന്നും നീക്കിയതിന് പിന്നാലെ നീതി അയോഗില്‍ നിന്നും സ്മൃതി ഇറാനിയെ പുറത്താക്കി. നീതി അയോഗിന്റെ പ്രത്യേക ക്ഷണിതാക്കളുടെ ലിസ്റ്റില്‍ നിന്നുമാണ് സ്മൃതി ഇറാനിയെ ഒഴിവാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമ്മതത്തോടെയാണ് നീതി അയോഗില്‍ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നതെന്നാണ് വിവരം.
read also: സ്മൃതി ഇറാനിയെ മാറ്റി
സ്മൃതി ഇറാനിക്ക് പകരം മന്ത്രി ഇന്ദ്രജിത്ത് സിങ്ങിന് ക്ഷണിതാവ് സ്ഥാനം നല്‍കുകയും ചെയ്തു. ജൂണ്‍ 17നാണ് നീതി അയോഗിന്റെ അടുത്ത യോഗം ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അധ്യക്ഷന്‍.
മെയ് 15-നാണ് ഇറാനിയെ ഐആന്‍ഡ്ബി മിനിസ്ട്രിയില്‍നിന്ന് നീക്കിയത്. മെയ് 14-നാണ് സ്മൃതി ഇറാനിയെ വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ നിന്നും പുറത്താക്കുന്നത്. സ്മൃതി ഇറാനിയുടെ ഡെപ്യൂട്ടിയായി ജോലി ചെയ്തിരുന്ന രാജ്യവര്‍ധന്‍ സിങ് റാത്തോറിന് മന്ത്രാലയത്തിന്റെ ചുമതല നല്‍കുകയായിരുന്നു.
Post Your Comments