ക്വിങ്ദാവോ: അയൽരാജ്യങ്ങളുമായുള്ള മികച്ച ബന്ധത്തിനാണ് ഇന്ത്യ മുഖ്യപ്രാധാന്യം നൽകുന്നതെന്ന് ഷാങ്ഹായ് കോ–ഓപറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ഉച്ചകോടി പൂർണ വിജയത്തിലെത്തിക്കുന്നതിനു എല്ലാ സഹകരണത്തിനും രാജ്യം തയാറാണെന്നും അദ്ദേഹം പറയുകയുണ്ടായി. ഇന്ത്യയിലേക്കു വരുന്ന വിനോദ സഞ്ചാരികളിൽ ആറു ശതമാനം എസ്സിഒ അംഗ രാഷ്ട്രങ്ങളില്‍ നിന്നുള്ളവരാണ്. വളരെ എളുപ്പത്തിൽ ഇത് ഇരട്ടിയാക്കാൻ സാധിക്കും. ഇതിന്റെ ഭാഗമായി എസ്സിഒ ഭക്ഷ്യമേളയും ബുദ്ധിസ്റ്റ് ഫെസ്റ്റിവലും സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Read Also: പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത, യുഎഇയില്‍ 90 ശതമാനം ഡിസ്കൗണ്ട് സെയില്‍
സാമ്പത്തിക വികസനം,ജനങ്ങളുടെ സുരക്ഷ, മേഖലയുടെ കൂട്ടുകെട്ട്, ഐക്യം, പരമാധികാരത്തോടുള്ള പരസ്പര ബഹുമാനം, പരിസ്ഥിതി സംരക്ഷണം എന്നിവയെല്ലാം ചേർന്നുള്ള സുരക്ഷ എന്ന ആശയവും നരേന്ദ്രമോദി ഉച്ചകോടിയിൽ പങ്കുവെക്കുകയുണ്ടായി. റഷ്യ, ചൈന, കിർഗിസ് റിപബ്ലിക്, കസഖ്സ്ഥാൻ, താജിക്കിസ്ഥാന്‍, ഉസ്ബെക്കിസ്ഥാൻ എന്നീ രാഷ്ട്രങ്ങൾ ചേർന്ന് 2001ലാണ് എസ്സിഒ കൂട്ടായ്മ രൂപീകരിച്ചത്. ഇന്ത്യയും പാക്കിസ്ഥാനും കഴിഞ്ഞ വർഷമാണ് അംഗത്വമെടുത്തത്.
Post Your Comments