യുഎഇ: യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. അബുദാബിയിലെ മാളുകളില്‍ വന്‍ ഓഫര്‍ സെയിലാണ് ഒരുങ്ങുന്നത്. 90 ശതമാനം വരെ ഇളവാണ് മാളുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് ലഭിക്കുക. അബുദാബിയിലെ ഡിപാര്‍ട്ട്മെന്റ് ഓഫ് കള്‍ച്ചറല്‍ ആന്റ് ടൂറിസമാണ്(ഡിസിടി) ഇക്കാര്യം അറിയിച്ചത്. ഈദിന്റെ ആദ്യ ദിവസം 24 മണിക്കൂറത്തേക്ക് മാത്രമാണ് ഓഫര്‍ ലഭ്യമാവുക. 14 മാളുകളിലാണ് ഇളവ് ലഭ്യമാവുക.
read also: യുഎഇയിൽ 2018ലെ പൊതു അവധികൾ പ്രഖ്യാപിച്ചു
ഈദ് ആഘോഷത്തിന്റെയും ആനുവല്‍ സമ്മര്സീസണിന്റെയും വിവരങ്ങള്‍ ഡിസിടി നേരത്തെ പുറത്തുവിട്ടിരുന്നു. സ്വദേശികള്‍ക്കായി രണ്ട് വലിയ ഇവന്റുകളാണ് നടത്തുക. കൂടുതല്‍ ആള്‍ക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റുക എന്ന ഉദ്ദേശത്തോടെയാണിത്.
ഈദ് ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് മാളുകളില്‍ ഓഫര്‍ സെയില്‍ നടക്കുന്നത്. 90 ശതമാനം വരെ ഡിസ്കൗണ്ടാണ് മാളുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കുക. 500ല്‍ അധികം കടകളിലാണ് ഇത് ലഭ്യമാവുക. ജൂണ്‍ 15 വെള്ളി രാവിലെ 10 മണിമുതല്‍ ജൂണ്‍ 16 ശനി രാവിലെ 10 മണിവരെയാണ് ഡിസ്കൗണ്ട് സെയില്‍.
വേള്‍ഡ് ട്രേഡ് സെന്റര്‍ മാള്‍, അല്‍ ജിമി മാള്‍, ദല്‍മാ മാള്‍, ഹിലി മാള്‍, മറീന മാള്‍, ബവാദി മാള്‍, യാസ് മാള്‍, അല്‍ വഹ്ദ മാള്‍, ഖലീദിയ മാള്‍, മുഷ്റിഫ് മാള്‍, മദീനത് സയേദ് ഷോപ്പിംഗ് സെന്റര്‍, റാഹാ മാള്‍, മസ്യാദ് മാള്‍, ബരാരി മാള്‍, ഫോഹ് മാള്‍ എന്നീ മാളുകളിലാണ് ഓഫര്‍ ലഭ്യമാവുക.
Post Your Comments