ന്യൂഡൽഹി: ഭാര്യയുടെയും രണ്ട് പെൺമക്കളുടെയും മുഖത്ത് ആസിഡ് ഒഴിച്ച ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം ഡൽഹിയിലെ കാരാവൽ നഗറിലാണ് സംഭവം. യാശ്പാൽ(40) ആണ് മരിച്ചത്. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോൾ ഗൃഹനാഥൻ ആസിഡ് കുടിച്ച് മരിച്ച നിലയിലും അമ്മയും രണ്ട് പെൺമക്കളും ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ നിലയിലുമായിരുന്നു. ഇവരെ ഡൽഹി ജിടിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
also read: മലയാളി നഴ്സിന് നേര്‍ക്ക് ആസിഡ് ആക്രമണം; കാരണം ഞെട്ടിപ്പിക്കുന്നത്
കുട്ടികളുടെ അമ്മയ്ക്ക് 40ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. പെൺകുട്ടികളുടെ നില ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ദമ്പതികൾ തമ്മിൽ സ്ഥിരം കലഹിച്ചിരുന്നു. കഴിഞ്ഞ ദിവസം വീട്ടിൽ വഴക്കുണ്ടാകുകയും തുടർന്ന് യാശ്പാൽ ഭാര്യയെയും മക്കളെയും ആക്രമിക്കുകയും സ്വയം ജീവനൊടുക്കുകയുമായിരുന്നു.
Post Your Comments