മലപ്പുറം: തിങ്ങി നിറഞ്ഞ യാത്രക്കാരേയും കൊണ്ട് ടോർച്ച് വെളിച്ചത്തിൽ ട്രെയിനിന്റെ സാഹസിക യാത്ര. 22637 നമ്പര്‍ ചെന്നൈ-മംഗലാപുരം വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് ട്രെയിനാണ് ഹെഡ്‌ലൈറ്റ് കേടായതിനാല്‍ ടോര്‍ച്ച് വെളിച്ചത്തിൽ കുറ്റിപ്പുറം മുതല്‍ കോഴിക്കോട് വരെ ഓടിയെത്തിയത്. യാത്രക്കാരുടെ പിന്തുണയോടെയായിരുന്നു ഈ യാത്ര.
Read Also: തിയറ്റര്‍ പീഡന കേസ് : ക്രൈംബ്രാഞ്ചിന്റെ കുറ്റസമ്മതം ഇങ്ങനെ
ശക്തമായ മഴ മൂലം ഷൊര്‍ണൂരില്‍ രാത്രി പത്തേകാലോടെ എത്തേണ്ട ട്രെയിന്‍ മണിക്കൂറോളം വൈകിയാണ് എത്തിയത്. ഇതിനിടെ ട്രെയിനിന്റെ ഹെഡ് ലൈറ്റ് അണഞ്ഞു. ഏറെ ശ്രമിച്ചിട്ടും ഇത് തെളിയാത്തതിനെ തുടർന്ന് പകരം എന്‍ജിന്‍ അന്വേഷിച്ചു. എന്നാൽ അതും ലഭിച്ചില്ല. ഇതോടെ കോഴിക്കോട് വരെ ട്രെയിന്‍ ഹെഡ് ലൈറ്റില്ലാതെ ഓടിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തെളിയിച്ച ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ വേഗത കുറച്ചാണ് ട്രെയിന്‍ ഓടിച്ചത്. വെസ്റ്റ്ഹില്ലില്‍ ഉണ്ടായിരുന്ന ഗുഡ്സ് ട്രെയിനിന്റെ എന്‍ജിന്‍ ഘടിപ്പിച്ചാണ് പിന്നീട് കുറ്റിപ്പുറം വരെ തുടര്‍ന്നത്.
Post Your Comments