തിരുവനന്തപുരം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിപിഎം മത്സരത്തിനിറക്കുന്ന സ്ഥാനാര്‍ത്ഥിയെ കുറിച്ച് കെ.സുരേന്ദ്രന്. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മൂന്ന് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു. ബാക്കിയാകുന്ന പത്തൊമ്പത് എം.എല്‍.എല്‍മാരെ വച്ച് മൂന്നാമനെ ജയിക്കാനായില്ലെങ്കിലും ഒരു എതിര്‍പ്പെങ്കിലും ഉയര്ത്താമല്ലോയെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാംഗമായ ജോസ്.കെ.മാണിയെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കാനുള്ള നീക്കം വോട്ട് ചെയ്ത ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഇതിനെതിരെ ജനരോഷം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ബാധ്യത ഇടതുമുന്നണിക്കുമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.
Post Your Comments