ചെന്നൈ: പത്തനംതിട്ടയില്‍ നിന്ന് ഏറെ നാളുകള്‍ക്ക് മുന്‍പേ കാണാതായ കോളേജ് വിദ്യാര്‍ഥിനി ജെസ്ന മറിയം ജയിംസിനെ ചെന്നൈയില്‍ വെച്ച് കണ്ടുവെന്ന് വെളിപ്പെടുത്തല്‍. ചെന്നൈ ഐനാവുരം വെള്ളലയില് വ്യാപാരിയായ ഷണ്മുഖന്, മലയായിയായ അലക്സ് എന്നിവരാണ് വെളിപ്പെടുത്തലുമായി എത്തിയത്. മാര്‍ച്ച് 26ന് ജെസ്നയെ കണ്ടെന്ന് ഇവര്‍ അവകാശപ്പെടുന്നു.
വെള്ളലയിലുള്ള ഷണ്മുഖന്റെ കടയില്‍ വച്ച് ജെസ്ന ആരോടോ ദേഷ്യപ്പെടുന്നത് കണ്ടെന്നും ഷണ്മുഖനോട് വഴി ചോദിച്ചതായും ഇവര്‍ പറയുന്നു. ഈ സമയം മലയാളിയായ അലക്സ് സമീപത്തുണ്ടായിരുന്നു. അടുത്ത ദിവസം പത്രത്തില്‍ വന്ന ചിത്രം കണ്ടാണ് ജെസ്നയാണെന്ന്് തിരിച്ചറിഞ്ഞതെന്നും ഇയാള്‍ പറഞ്ഞു. മാര്‍ച്ച് 22നാണ് ജെസ്നയെ കാണാതാകുന്നത്. ജെസ്നയെ ബംഗളൂരുവില്‍ വെച്ച് കണ്ടതായും നേരത്തെ വാര്‍ത്തകള്‍ പ്രചരിക്കുകയും പോലീസ് അന്വേഷണം നടത്തുകയും ചെയ്തിരുന്നു.
Post Your Comments