KeralaLatest News

ബസ് സ്റ്റാൻഡിന്റെ ചിത്രം ഇട്ട ബിജെപി പ്രവർത്തകന്റെ അറസ്റ്റ്: സൈബര്‍ ലോകത്ത് കൂടുതൽ ചിത്രങ്ങളിട്ട് പ്രതിഷേധം

പത്തനംതിട്ട: നഗരസഭയിലെ ബസ് സ്റ്റാന്‍ഡിന്റെ ശോചനീയാവസ്ഥയുടെ പേരില്‍ വീണാ ജോര്‍ജ് എംഎല്‍എയെ പരോക്ഷമായി അധിക്ഷേപിച്ച്‌ ഫേസ്‌ബുക്ക് പോസ്റ്റിട്ട ബിജെപി പ്രവര്‍ത്തകന്റെ അറസ്റ്റില്‍ സൈബര്‍ ലോകത്ത് കൂടുതല്‍ ചിത്രങ്ങളിട്ടു പ്രതിഷേധം. ഇലന്തൂര്‍ സൂരജിനെയാണ് ഇന്‍സ്പെക്ടര്‍ യു ബിജു അറസ്റ്റ് ചെയ്തത്. എംഎല്‍എയുടെ പരാതിയില്‍ ഡിഫമേഷന്‍ 163 വകുപ്പ് പ്രകാരം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടത്തിയെന്ന കുറ്റത്തിനാണ് അറസ്റ്റ്. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

എംഎല്‍എയുടെ പേര് എടുത്തു പറഞ്ഞല്ല സൂരജിന്റെ പോസ്റ്റ്. പ്രിയപ്പെട്ട എംഎല്‍എ മാഡം എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റ് ഇങ്ങനെ ‘ബ്യൂട്ടിപാര്‍ലറുകളും ഓര്‍ത്തഡോക്സ് വിരുന്നുകളുമൊക്കെ കഴിഞ്ഞ് ഇതൊക്കെയൊന്ന് ശ്രദ്ധിച്ചാല്‍ വളരെ ഉപകാരപ്രദമായിരുന്നു. മാഡത്തിന് സഞ്ചരിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ ആഡംബര വാഹനമുണ്ട്. അതല്ലെങ്കില്‍ സഭ വക, അല്ലെങ്കില്‍ മുത്തൂറ്റ് വക ആഡംബര വാഹനങ്ങള്‍ ധാരാളം ഉണ്ടായിരിക്കും. അറിയാതെ വോട്ടു ചെയ്തു പോയ പാവങ്ങള്‍ക്ക് വേറെ വഴിയില്ല മേഡം..’ എന്നാണ് പോസ്റ്റ്.

ബിജെപി ഇലന്തൂര്‍ എന്ന ഫേസ്‌ബുക്ക് പേജിലാണ് സന്ദേശം പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ അഡ്‌മിനാണ് സൂരജ്. വയല്‍ നികത്തി നിര്‍മ്മിച്ചതാകയാല്‍ മഴ വരുന്നതോടെ ബസ് സ്റ്റാന്‍ഡ് യാര്‍ഡ് വെള്ളക്കെട്ടു മൂലം വലയുകയാണ്. ഇതിന് ശാശ്വത പരിഹാരം കണ്ടെത്താന്‍ നഗരസഭാധികൃതര്‍ക്ക് കഴിയുന്നില്ല. ഉറപ്പുള്ള യാര്‍ഡ് ഉണ്ടാക്കണമെങ്കില്‍ ഇനിയും കോടികള്‍ ചെലവഴിക്കേണ്ടി വരും. എംഎല്‍എയ്ക്ക് ബസ് സ്റ്റാന്‍ഡുമായി യാതൊരു ബന്ധവുമില്ല എന്നതാണ് ഏറെ രസകരം.

സൂരജിന്റെ അറസ്റ്റോടെ ബിജെപി പ്രവര്‍ത്തകര്‍ കൂട്ടത്തോടെ തന്നെ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യുകയും ട്രോളുകള്‍ ഇറക്കുകയും ചെയ്തു. അതേ സമയം വികസന കാര്യത്തിലെ വീഴ്‌ച്ച ചൂണ്ടിക്കാട്ടിയതിന് എന്തിനാണ് തന്നെ അറസ്റ്റു ചെയ്തതെന്ന കാര്യം ചൂണ്ടിക്കാട്ടി സൂരജ് ഫേസ്ബുക്കില്‍ പോസ്റ്റ്‌ ഇട്ടു.

പോസ്റ്റ്‌ കാണാം:

പിന്തുണച്ച എല്ലാ നല്ല മനസ്സുകൾക്കും നന്ദിയറിയിച്ചു കൊണ്ട് ചില കാര്യങ്ങൾ പറഞ്ഞു കൊള്ളട്ടെ. ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയസംഘടനയുടെ ഒരു സജീവപ്രവർത്തകനാണ് ഞാൻ. പാർട്ടി നിർദേശപ്രകാരം ബിജെപി ഇലന്തൂർ എന്ന പ്രൊഫൈലും കൂടി കൈകാര്യം ചെയ്യുന്നു.

രാഷ്ട്രീയപാർട്ടികൾ രാഷ്ട്രീയപരമായി ഉന്നയിക്കുന്ന ആക്ഷേപങ്ങൾ അഥവാ ആരോപണങ്ങൾ ജനാധിപത്യ രാഷ്ട്രത്തിൽ നിരോധിക്കപ്പെട്ടിട്ടില്ല. ഇന്ത്യൻ ഭരണഘടന അതിനുള്ള അവകാശവും സ്വാതന്ത്ര്യവും ഓരോരുത്തർക്കും പ്രദാനം ചെയ്തിട്ടുമുണ്ട്. പത്തനംതിട്ട ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാണിച്ചു കൊണ്ട് സ്ഥലം എം എൽ എ യെ വ്യക്തിഹത്യ ചെയ്യാൻ ശ്രമിച്ചുവെന്ന ബഹുമാനപ്പെട്ട എംഎൽഎ യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. അറസ്റ്റ് രേഖപ്പെടുത്തി ആൾജാമ്യത്തിൽ വിട്ടയച്ചു. ഇനി കേസ് കോടതിയിലാണ്. ചില സംശയങ്ങൾ ഉന്നയിച്ചു കൊള്ളട്ടെ.

1)എന്താണ് വ്യക്തിഹത്യ???

അധികാരപ്പെട്ടവർ ചെയ്യേണ്ട കടമകൾ ചെയ്യാതെ നടക്കുമ്പോൾ ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ അതിനെ വിമർശിച്ചാൽ അത് വ്യക്തിഹത്യ ആകുമോ??

2) എന്താണ് അധിക്ഷേപം???

മാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെട്ടതും, ഇതര രാഷ്ട്രീയ കക്ഷികൾ നിരവധിതവണ പറഞ്ഞിട്ടുമുള്ളതായ രാഷ്ട്രീയ ആരോപണങ്ങൾ ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിനെ ലിങ്ക് ചെയ്ത് ആക്ഷേപഹാസ്യരൂപേണ പറഞ്ഞാൽ അത് അധിക്ഷേപമാകുമോ??

3)എന്താണ് സമൂഹത്തിൽ മതസ്പർദ്ധ വളർത്തൽ??

താൻ അംഗമായ ഒരു സമുദായത്തിന്റെ പേര് ഉച്ചരിച്ചാൽ അത് മതസ്പർദ്ധ ആകുമോ??കോടതി തീരുമാനിക്കട്ടെ.

ഒന്നുമാത്രം പറഞ്ഞുകൊള്ളട്ടെ. ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ജനകീയവിഷയങ്ങളിൽ ഇനിയും കഴിയുന്നവിധം ഇടപെടൽ നടത്തുകതന്നെ ചെയ്യും.അതൊരു കുറ്റമാണെങ്കിൽ. അതിനു ലഭിക്കുന്ന ഏതൊരു ശിക്ഷയും സസന്തോഷം സ്വീകരിക്കും.

കാരണം ഞാൻ വളർന്നത് നെറികേടിനെതിരെ പോരാടാനുള്ള പരിശീലനം പ്രദാനം ചെയ്യുന്ന RSS എന്ന മഹാമേരുവിന്റെ കളരിയിലാണ്. എനിക്കുണ്ടായേക്കാവുന്ന നഷ്ടങ്ങൾ. അവ എത്ര വലുതായാലും ഞാൻ മാപ്പു പറയില്ല. പറഞ്ഞാൽ കേവലം വ്യക്തിലാഭത്തിനു വേണ്ടി സ്വന്തം ആദർശത്തെ പണയം വെക്കുന്നതിനു തുല്യമായിരിക്കും. ജീവിതത്തിൽ ഏറ്റവും വലിയ സമ്പാദ്യം എന്റെ സംഘടന എനിക്ക് പകർന്നു നൽകിയ ആദർശമാണ്. തോറ്റു തരില്ല. ഒരിക്കലും. വന്ദേമാതരം….

shortlink

Related Articles

Post Your Comments

Related Articles


Back to top button