സുല്‍ത്താന്‍ ബത്തേരി: ബന്ധുവീട്ടില്‍ വിരുന്നിനെത്തിയ സഹോദരിമാരുടെ മക്കള്‍ കുളത്തില്‍ വീണുമരിച്ചു. പാട്ടവയല്‍ ബിദര്‍ക്കാട് ചോലക്കല്‍ ഫിറോസ് -സാജിത ദമ്പതികളുടെ മകന് മുഹമ്മദ് ഷാമില്‍ (9), ചീരാല്‍ കുടുക്കി കളരിക്കല്‍ ഷിഹാബുദ്ദീന് -താഹിറ ദമ്പതികളുടെ മകള്‍ സന ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം നടന്നത്. കളിക്കാന്‍ പോയി മടങ്ങുന്നതിനിടെ തൊട്ടടുത്ത കുളത്തില്‍ കാല് കഴുകുന്നതിനിടയിലാണ് അപകടമുണ്ടായതെന്നാണ് സൂചന. കുട്ടികളെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിനടുത്ത് ചെരിപ്പ് കണ്ടത്. തുടർന്ന് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
Read Also: വിമാന നിരക്കുകളില്‍ വന്‍ ഇളവ് : പ്രവാസികള്‍ക്ക് ആശ്വാസം
Post Your Comments