പാലക്കാട് : ട്രെയിനിന് മുകളിലിരുന്ന് ഹൈദരാബാദില്‍ നിന്ന് കേരളത്തിലേക്ക് നീണ്ട ഒൻപത് മണിക്കൂര്‍ യാത്ര. അതും മണിക്കൂറില്‍ 90 കിലോമീറ്റര്‍ മുതല്‍ 120 കിലോമീറ്ററില്‍ വേഗതയില്‍ പായുന്ന ശബരി എക്‌സ്പ്രസിന് മുകളിലിരുന്ന്. കേൾക്കുമ്പോൾ അമ്പരപ്പ് തോന്നിയേക്കാം എന്നാൽ ഹൈദരാബാദില്‍നിന്ന് പാലക്കാട് ഒലവക്കോട് റെയില്‍വേസ്റ്റേഷന്‍വരെ സാഹസികമായ യാത്ര ചെയ്തിരിക്കുകയാണ് ഒരു തെരുവ് നായ.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ഹൈദരാബാദ് സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട ട്രെയിനിന് മുകളിൽ നായ കയറിക്കൂടി. യാത്രക്കാരായ പള്ളിപ്പുറം സി.ആര്‍.പി.എഫ്. ക്യാമ്പിലെ ഹെഡ് കോണ്‍സ്റ്റബിള്‍ എസ്. സൂരജും ബിനേഷുമാണ് നായയെ കണ്ടെത്തിയത്. യാത്രക്കിടയിൽ പലപ്പോഴും നായയെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും അതെല്ലാം വിഫലമായി.
ശനിയാഴ്ച പത്തോടെ ഒലവക്കോട്ട് വണ്ടിയെത്തിയപ്പോഴേക്കും നായയെ താഴെയിറക്കിയെ മതിയാകൂ എന്ന സ്ഥിതിയായി. കാരണം മുമ്പോട്ട് പോകുന്തോറും 25 കിലോവാള്‍ട്ടിലേറെ ശേഷിയുള്ള വൈദ്യുതലൈനുകളാണ് ട്രെയിന്‍ ഗതാഗതത്തിനുപയോഗിക്കുന്നത്. എന്തെങ്കിലും സംഭവിച്ചാല്‍ നായയും ചാകും, ട്രെയ്ന്‍ ഗതാഗതവും മുടങ്ങും. തുടർന്ന് സൂരജും സുഹൃത്ത് ബിനേഷും ചേര്‍ന്നാണ് നായയെ താഴെയിറക്കുകയായിരുന്നു.
Post Your Comments