ന്യൂഡല്‍ഹി: ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന് മിസോറം ഗവര്‍ണറായി പോയ സാഹചര്യത്തിൽ പുതിയ അധ്യക്ഷന്മാരുടെ അന്തിമപ്പട്ടികയില്‍ പി.എസ്. ശ്രീധരന് പിള്ള യും എം. രാധകൃഷ്ണനും.
അധ്യക്ഷനെ നിർണയിക്കാൻ സംസ്ഥാനത്തെ നേതാക്കളുമായി കേന്ദ്ര നേതൃത്വത്തിന്റെ പ്രതിനിധി എച്ച്. രാജ നടത്തിയ ചര്‍ച്ചയില്‍ ഏകാഭിപ്രായമുണ്ടായില്ല. ഈ സാഹചര്യത്തില്‍ ദേശീയനേതൃത്വം സമാന്തരമായി നടത്തിയ വിലയിരുത്തലിലാണ് മുന്‍ അധ്യക്ഷന്‍ ശ്രീധരന് പിള്ളയ്ക്കും ആര്.എസ്.എസ്. സഹ പ്രാന്തകാര്യവാഹകും ജന്മഭൂമി ദിനപത്രത്തിന്റെ മാനേജിങ് ഡയറക്ടറുമായ എം. രാധകൃഷ്ണനും മുന്‍തൂക്കം ലഭിച്ചത്. ഇവരിലൊരാള്‍ സംസ്ഥാന അധ്യക്ഷനാകുമെന്നാണ് സൂചന.
മുന്‍ സംസ്ഥാന പ്രസിഡന്റ് പി.കെ. കൃഷ്ണദാസിന്റെയും പേര് അവസാനഘട്ടത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്. പൊതുസ്വീകാര്യതയുള്ള ലിബറല്‍ നേതാവെന്നതാണ് ശ്രീധരന്‍പിള്ളയ്ക്ക് അനുകൂലമായ ഘടകം. വിവിധ ഹിന്ദു സമുദായ സംഘടനകളുമായും ന്യൂനപക്ഷ സമുദായ സംഘടനകളുമായുള്ള ബന്ധവും ശ്രീധരന്‍പിള്ളയ്ക്ക് ഗുണമായി. എം ടി രമേശ് ,കെ സുരേന്ദ്രൻ എന്നിവരുടെ പേരുകളും ചർച്ചയിൽ പലരും പറഞ്ഞിരുന്നു.
Post Your Comments