കാബൂൾ: പാക്കിസ്ഥാനിൽ പച്ചക്കറി ട്രക്കിനുള്ളിൽ കടത്താൻ ശ്രമിച്ച വൻ സ്ഫോടക ശേഖരം അഫ്ഗാനിസ്ഥാൻ സൈന്യം അതിർത്തിയിൽ പിടികൂടി. അമോണിയം നൈട്രേറ്റ് അടങ്ങിയ 156 ചാക്ക് സ്ഫോടക വസ്തുവാണ് പിടിച്ചെടുത്തത്. സ്ഫോടക വസ്തുക്കൾ നിർമിക്കാൻ ഇത് വ്യാപകമായി ഉപയോഗിച്ചുവരുന്നുണ്ട്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അഫ്ഗാനിലേക്കുള്ള അമോണിയം നൈട്രേറ്റിന്റെ ഇറക്കുമതി നിരോധിച്ചിട്ടുണ്ട്. ഇതു മറികടന്നാണ് പാക്കിസ്ഥാനിൽനിന്നും കടത്താനുള്ള ശ്രമം നടത്തിയത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Also read : അയൽരാജ്യങ്ങളുമായുള്ള മികച്ച ബന്ധത്തിനാണ് ഇന്ത്യ പ്രാധാന്യം നൽകുന്നതെന്ന് പ്രധാനമന്ത്രി
Post Your Comments