നെടുങ്കണ്ടം: ലോകകപ്പിന് വൈദ്യുതി മുടക്കം വരാതെ നോക്കുമെന്ന് വ്യക്തമാക്കി മന്ത്രി എം.എം.മണി. താനൊരു ഫുട്ബോൾ പ്രേമിയാണ്. സമയം കിട്ടുമ്പോഴൊക്കെ കളി കാണാറുണ്ടെന്നും അദ്ദേഹം പറയുകയുണ്ടായി. ക്രിക്കറ്റ് ഇഷ്ടമായിരുന്നു. വാതുവയ്പ്പ് വന്നതോടെ ക്രിക്കറ്റിനോടുള്ള താൽപര്യം കുറഞ്ഞു. സച്ചിൻ ടെണ്ടുൽക്കറെയാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ഉംറയാത്രക്കിടെ ദമ്മാമിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് സഹോദരികൾക്ക് ദാരുണാന്ത്യം
അനീതിക്കെതിരെ ഭയമില്ലാതെ വാക്കും മുഷ്ടിയും ഉയർത്തിയ ചെഗവേരയുടെ പിന്മുറക്കാർ തന്നെയാണു മെസ്സിയും കൂട്ടരുമെന്ന് കഴിഞ്ഞ ദിവസം മണി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനെക്കുറിച്ചു മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴാണ് ഫുട്ബോളാണെന്ന് അദ്ദേഹം പറഞ്ഞത്.
Post Your Comments