ആലുവ: ഭര്‍ത്താവ് തെറ്റ് ചെയ്തിട്ടില്ലെന്നും നീതി ലഭിച്ചില്ലെങ്കില്‍ എടത്തല പൊലീസ് സ്റ്റേഷന് മുന്നില്‍ നിരാഹാരമിരിക്കുമെന്നും വ്യക്തമാക്കി പൊലീസ് മര്‍ദനത്തിനിരയായ ഉസ്മാന്റെ ഭാര്യ ഫെബിന. തങ്ങള്‍ തീവ്രവാദികളല്ല. എടത്തല സഹകരണ ബാങ്കില്‍നിന്ന് 10 ലക്ഷം രൂപ വായ്പയെടുത്താണ് വീട് വെച്ചത്. ഇത് തിരിച്ചടയ്ക്കാനാണ് ഉസ്മാൻ വിദേശത്ത് പോയത്. എന്നാല്‍, മറ്റു ചെലവുകള്‍ ഏറിയതോടെ തിരിച്ചടവ് മുടങ്ങി. ജപ്തി ഭീഷണിയിലാണ് വീടിപ്പോൾ. സൗദിയില്‍ ഇൗത്തപ്പഴ ഗോഡൗണില്‍ ചുമട്ട് തൊഴിലാളിയായിരുന്നു ഉസ്മാന്. എട്ടു മാസത്തോളമായി തൊഴിലില്ലാത്തതിനാല്‍ ബന്ധുക്കള്‍ ചേര്‍ന്ന് വിമാന ടിക്കെറ്റടുത്ത് നല്‍കിയാണ് നാട്ടിലെത്തിച്ചതെന്നും അവർ പറയുകയുണ്ടായി.
Read Also: കനത്ത മഴയും പൊടിക്കാറ്റും : 27 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു
സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടില്ല. എന്നിട്ടും ഉസ്മാനെതിരെ കേസെടുത്ത് റിമാന്‍ഡ് ചെയ്തു. ഖത്തറില്‍ മറ്റൊരു ജോലി തരപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് ഇത് നടന്നത്. സംഭവ ദിവസം നോമ്പ് തുറക്കുള്ള വിഭവങ്ങള്‍ വാങ്ങാനാണ് ഉസ്മാന് പുറത്ത് പോയതെന്നും ഫെബിന പറയുന്നു.
Post Your Comments