തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവില്‍ വരും. ഇന്ന് മുതല്‍ 52 ദിവസത്തേക്കുള്ള ട്രോളിംഗ് നിരോധനം ജൂലൈയ് 31ന് അവസാനിക്കും. അതേസമയം ഇത്തവണത്തെ ട്രോളിംഗ് നിരോധനസമയത്ത് കര്‍ശന നിയമ നടപടികളുമായി രംഗത്തെത്തിയിരിക്കുകയാണ് ഫിഷറീസ് വകുപ്പ്.
Also Read : പൊതുസ്ഥലങ്ങളിൽ സ്ത്രീകൾ മുഖം മറയ്ക്കുന്ന ബുർഖ അണിയുന്നതിന് നിരോധനം
നിരോധനകാലത്ത് മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായി യന്ത്രവല്‍കൃത ബോട്ടുകള്‍ കടലിലിറങ്ങാന്‍ പാടില്ല. കൂടാതെ ഫിഷറീസ് വകുപ്പും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും തീരദേശ പട്രോളിംഗ് കര്‍ശനമാക്കും. നിയമലംഘനം നടത്തുന്നവരെ പിടികൂടി കര്‍ശന പിഴ ചുമത്തും.
എന്നാല്‍ ട്രോളിംഗ് നിരോധനം നിലവില്‍ വരുന്നതോടെ തീരദേശ നിവാസികളാണ് കഷ്ടത്തിലാകുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ കാലാവസ്ഥ മോശമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് എന്നത്തേയും പോലെ കടലില്‍ പോകാന്‍ സാധിച്ചിരുന്നില്ല. ആ സാഹചര്യത്തില്‍ തന്നെ ട്രോളിംഗ് കൂടി നിലവിന്നാല്‍ അവരുടെ ജീവിതം ഒരു ചോദ്യചിഹ്നമായി മാറുകയാണ്
Post Your Comments