കാഞ്ഞങ്ങാട്: ഭര്‍ത്താവിനെ കുറ്റപ്പെടുത്തി കാമുകനോടൊപ്പം ഒളിച്ചോടിയ സുനിത പെട്ടത് ചതിക്കുഴിയിലോ. ചതിയില്പെട്ടുവെന്ന പേടിയില്‍ ബന്ധുക്കള്‍. ഗള്‍ഫുകാരനായ ഭര്‍ത്താവിനെ കുറ്റപ്പെടുത്തി ജിത്തുവെന്ന കാമുകനോടൊപ്പം ഒളിച്ചോടിയ സുനിത (24) പെട്ടത് ചതിക്കുഴിയിലെന്ന് സൂചന. സുനിതയെ അന്വേഷിച്ച് മൂവാറ്റുപുഴയില്ചെന്ന അമ്പലത്തറ പോലീസിന് ജിത്തുവിന് പാസ്പോര്‍ട്ട് പോലുമില്ലെന്നാണ് കണ്ടെത്താന്‍ കഴിഞ്ഞത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാടുവിട്ട ഇയാള്‍ക്ക് ബന്ധുക്കളുമായ നാട്ടുകാരുമായോ യാതൊരു ബന്ധവുമില്ല.
പരപ്പ എടത്തോട് സ്വദേശിനിയും കണ്ണൂര്‍ സ്കൈ പാലസിലെ അക്കൗണ്ടന്റുമായ സുനിതയാണ് അമ്പലത്തറയിലെ ഗള്‍ഫുകാരനായ രതീഷിന് ശബ്ദസന്ദേശം അയച്ച് സ്കൈ പാലസിലെ ഓപ്പറേഷന് മാനേജര്‍ മൂവാറ്റുപുഴ പെരുമ്പാവൂരിലെ രാഘവന്റെ മകന് മഠത്തില്‍ ജിത്തു(44)വിനോടൊപ്പം ഒളിച്ചോടിയത്. ഇതിന് പിന്നാലെ സുനിത ജിത്തു രതീഷിന്റെ മൊബൈലിലേക്കയച്ച ശബ്ദസന്ദേശത്തില്‍ സുനിതയെ താന്‍ കൊണ്ടുപോകുന്നെന്നും രണ്ടു ദിവസത്തിനുള്ളില്‍ രണ്ടുപേരും ഇന്ത്യ തന്നെ വിട്ടുപോകുമെന്നും അറിയിച്ചിരുന്നു. അതേ സമയം നാട്ടില്‍ നേരത്തേ ജിത്തു മറ്റൊരു യുവതിയെ വിവാഹം കഴിച്ചിരുന്നു.
ആ ബന്ധത്തില്‍ ഒരു കുട്ടിയുമുണ്ട്. എന്നാല്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ച് ജിത്തു തമിഴ്നാട്ടിലേക്ക് പോയതായി സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍ നടത്തിയ അന്വേഷണത്തില്‍ അവിടെ വന്‍ സാമ്പത്തിക ബാധ്യത വരുത്തിവെച്ച ശേഷമാണ് ഇയാള്‍ കണ്ണൂരിലേക്കെത്തിയതെന്നും കണ്ടെത്താനായി. ഇയാള്‍ക്ക് സ്വന്തമായി മൊബൈല്‍ഫോണ്‍ പോലും നിലവിലില്ല. ഡ്രൈവിംഗ് ലൈസന്‍സാകട്ടെ കര്‍ണാടകയില്‍ നിന്നും എടുത്തിട്ടുള്ളതാണ്. കാര്യമായ സമ്പാദ്യമൊന്നുമില്ലാത്ത ഇവരുടെ തുടര്‍ജീവിതം എങ്ങനെയെന്നാണ് ഉയരുന്ന ചോദ്യം.
അതേ സമയം ഇവരോടൊപ്പമുള്ള നാലരവയസുള്ള കുഞ്ഞിന്റെ കാര്യത്തിലാണ് ബന്ധുക്കള്‍ക്കുള്ള ഏക ആശങ്ക. സുനിതയെ തിരിച്ചു വേണ്ടെന്നും നാലര വയസുള്ള മകളെ തിരിച്ചു കിട്ടിയാല്‍ മതിയെന്നുമാണ് യുവതിയുടെ ഭര്‍ത്താവ് രതീഷ് പറയുന്നത്. കണ്ണൂര്‍ സ്കൈ പാലസില്‍ ജോലി ചെയ്യുമ്പോഴാണ് സുനിത ജിത്തുവുമായി പരിചയത്തിലായത്. കേവലം ആറുമാസത്തെ ബന്ധത്തിനുള്ളിലാണ് സുനിത ജിത്തുവിനോടൊപ്പം നാടുവിട്ടത്. ഇവര്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ ഉള്ളതായാണ് പോലീസിന് ലഭിക്കുന്ന സൂചന. അതേ സമയം സുനിത ജിത്തുവിന്റെ ചതിക്കുഴിയില്‍ പെട്ടതാകാമെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്.
Post Your Comments