KeralaLatest News

ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു: ഒരാള്‍ അറസ്റ്റില്‍

പൊന്‍കുന്നം•ചിറക്കടവ്‌ തെക്കേത്തുകവലയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന് വെട്ടേറ്റു. ആര്‍.എസ്‌.എസ്‌. താലൂക്ക്‌ ശിക്ഷണ്‍ പ്രമുഖ്‌ തെക്കേത്തുകവല കുന്നത്ത്‌ രമേഷ് (32) നാണ് വെട്ടേറ്റത്. ഇടതുകാല്‍ അറ്റുതൂങ്ങിയ നിലയില്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകിട്ട് ആറരയോടെയാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് സി.പി.എം. ചെറുവള്ളി ലോക്കല്‍ കമ്മറ്റിയംഗവും സി.ഐ.ടി.യു. ഏരിയാ കമ്മിറ്റിയംഗവുമായ കൊട്ടാടിക്കുന്നേല്‍ മുകേഷ്‌ മുരളിയെ(കണ്ണന്‍) പൊന്‍കുന്നം സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.

തെക്കേത്തുകവല കൊട്ടാടിക്കുന്നില്‍ ആര്‍.എസ്.എസ്-ബി.ജെ.പി സംഘര്‍ഷം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സി.ഐയുടെ നേതൃത്വത്തില്‍ പോലീസ്‌ സ്‌ഥലത്തെത്തിയിരുന്നു. അതിനു ശേഷമാണു രമേശിനു ഗുരുതരമായി പരുക്കേറ്റത്‌. വെട്ടിയ മുകേഷ്‌ മുരളിയെ അപ്പോള്‍ തന്നെ പോലീസ് പിടികൂടി. രമേശിനൊപ്പമുണ്ടായിരുന്ന ആര്‍.എസ്‌.എസ്‌.പ്രവര്‍ത്തകരായ കൈലാത്ത്‌ അതുല്‍, പാറയില്‍ സതീശന്‍ എന്നിവര്‍ക്കും പരുക്കുണ്ട്‌. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രമേശിന്റെ ഇടതുകാല്‍ മുട്ടിനു കീഴ്‌പ്പോട്ട്‌ അറ്റുതൂങ്ങിയ നിലയിലാണ്‌. ഇയാളെ കോട്ടയം മാതാ ആശുപത്രിയില്‍ അടിയന്തര ശസ്‌ത്രക്രിയയ്‌ക്കു വിധേയനാക്കി. പ്രകോപനമില്ലാതെ ആര്‍.എസ്‌.എസ്‌.പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്നു ബി.ജെ.പി. നേതാക്കള്‍ ആരോപിച്ചു.

മാസങ്ങളായി മേഖലയില്‍ സി.പി.എം.-ബി.ജെ.പി. സംഘര്‍ഷം നിലനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ട്‌ ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തകര്‍ക്കുനേരേ ആക്രമണം നടന്നിരുന്നു. സംഭവത്തില്‍ ചെറുവള്ളി തോട്ടത്തില്‍ സൂരജ്‌ എസ്‌. നായര്‍ക്കു പരുക്കേറ്റിരുന്നു. ഇതേത്തുടര്‍ന്നു പിറ്റേന്നു രാവിലെ സി.പി.എം. നേതാവ്‌ എന്‍.കെ. സുധാകരന്റെ വീട്ടുമുറ്റത്തു കിടന്ന കാര്‍ അടിച്ചുതകര്‍ക്കുകയും ചെയ്‌തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button