രണ്ടു ദിവസമായി രാജ്യം ചർച്ച ചെയ്ത ഒരു പ്രധാന വാർത്ത, പക്ഷെ നമ്മൾ പ്രബുദ്ധർക്ക് മാത്രം അത് വർത്തയല്ലാതെ പോയി. ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിജിയെ വധിക്കാൻ മലയാളി ഉൾപ്പടെയുള്ള കമ്മ്യൂണിസ്റ്റു തീവ്രവാദികൾ പദ്ധതിയിട്ടു എന്ന ആ വാർത്ത എന്തെ നമ്മൾക്ക് പ്രാധാന്യം ഇല്ലാത്തെ എന്നാവും.. കാര്യമുണ്ട്… കാരണവും.. ഇത് ഇലക്ഷൻ പ്രമാണിച്ചു ഇറങ്ങിയ വർത്തയാണെന്നൊക്കെ പറഞ്ഞു തള്ളി കളഞ്ഞതാണോ എന്നാവും.? അല്ല, ചുമ്മാ പറഞ്ഞതല്ല. മഹാരാഷ്ട്രയിൽ ദളിതരുടെ പേരിൽ നടന്ന ഭീമാ കോരേഗാവ് ലഹളയുടെ അന്വേഷണത്തിനൊടുവിൽ പുണെ പോലീസ് അറസ്റ്റ് ചെയ്തത് കമ്മ്യൂണിസ്റ്റ് തീവ്രവാദികളായ റോണാ വിൽസൺ, സുധീർ ധവാലെ, സുരേന്ദ്ര ഗാഡ്ലിംഗ് എന്നിവരെയായിരുന്നു. ഇതിൽ മലയാളിയായ കമ്മ്യൂണിസ്റ്റു തീവ്രവാദി റോണ ജേക്കബിന്റെ പക്കൽ നിന്നും പിടിച്ചെടുത്ത ലാപ്ടോപ്പിൽ നിന്നുമാണ് പുണെ പോലീസിനു ഈ കൊലപാതക ഗൂഢാലോചന വിവരങ്ങൾ ലഭിച്ചത്.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചതു പോലെ, മോദിജിയുടെ ഏതെങ്കിലും റോഡ് ഷോ നടക്കുമ്പോൾ പദ്ധതി നടപ്പാക്കാനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി എം 4 തോക്കുകൾ വാങ്ങുന്നതിനായി 8 കോടി രൂപയുടെ കാര്യവും, മോദിജിയുടെ നേതൃത്വത്തിൽ 15 സംസ്ഥാനങ്ങളിൽ സംഘപരിവാർ ഭരണം നേടിയെന്നും ഇതു തുടർന്നാൽ മാവോയിസ്റ്റുകൾക്ക് ഭാരതത്തിൽ അത് ഭീഷണി ആണെന്നുമൊക്കെ റോണ ജേക്കബിന്റെ ലാപ്പിൽ നിന്നും കിട്ടിയ കത്തിൽ പറയുന്നു. പൊലീസ് കോടതിയിൽ ഹാജരാക്കിയ രേഖകളിലാണ് ഇങ്ങനെ പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഡാലേചനയും, അതിൽ ഉൾപ്പെടുന്നവരുടെ പേരു വിവരങ്ങളും കൊടുത്തിട്ടുള്ളത്.
ലോകത്തു ഏതെങ്കിലും രാജ്യത്തു കമ്മ്യൂണിസ്റ്റു തീവ്രവാദികളും, ജിഹാദികളും, മതം മാറ്റ ലോബ്ബിയും, കോൺഗ്രസ് പോലൊരു പ്രമുഖ പാർട്ടിയും കൂടി ഒരുമിച്ചതായി കേട്ടുകേൾവി പോലുമില്ല. എന്നിട്ടു ഇവിടെ, നമ്മടെ ഇന്ത്യ രാജ്യത്തു ഇവരെന്തിനാവും ഒരുമിച്ചത്? എന്താണ് ഇവർക്ക് പ്രധാനമന്ത്രിയോട് ഇത്രയ്ക്കു വിരോധം? അദ്ദേഹം എന്തെങ്കിലും അഴിമതി നടത്തിയോ.? രാജ്യത്തിനെ ഒറ്റുകൊടുത്തോ.? രാജ്യത്തിൻറെ എല്ലാ കാര്യങ്ങളിലും ഒരു പ്രത്യേക മത വിഭാഗത്തിനാണ് ആദ്യ പരിഗണന എന്ന് പറഞ്ഞോ.? ഏതെങ്കിലും മതത്തിലുള്ളവരോട് വ്യത്യാസം കാണിച്ചോ.? ഗവണ്മെന്റ് നടപ്പിലാക്കിയ പദ്ധതികൾ ഏതെങ്കിലും പ്രത്യേക സമൂഹത്തിനു വേണ്ടി മാത്രം ആയിരുന്നോ.? രാജ്യത്തിനിടെ പുരോഗതിക്കു വേണ്ടി പരിശ്രമിക്കുന്നതിൽ എന്തെങ്കിലും കുറവ് വരുത്തിയോ.? ലഹള നടത്താൻ ശ്രമിച്ചോ.? രാജ്യത്തു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചോ.? ഇലക്ഷൻ ജയിക്കാൻ ജാതിയുടെ പേരിൽ ജനങ്ങളെ തിരിക്കാൻ ശ്രമിച്ചോ.? ഇതൊന്നുമില്ല എന്നിരിക്കെ ഒരു രാജ്യത്തിൻറെ പ്രധാനമന്ത്രിയെ വധിക്കാൻ തീരുമാനിക്കാൻ അദ്ദേഹം അത്രയും എന്ത് തെറ്റാണു ചെയ്തിട്ടുണ്ടാവുക? ഏതെങ്കിലും പദ്ധതികളിൽ കുറവുകളോ കുറ്റങ്ങളോ ഉണ്ടെങ്കിൽ നമുക്ക് ഒരുമിച്ചു പരിഹരിക്കാം, തെറ്റുകൾ എല്ലാവർക്കും പറ്റും എന്ന് പറഞ്ഞിട്ടുള്ള പ്രധാനമന്ത്രിയെ ഇല്ലാതാക്കാൻ ആലോചിക്കാൻ എന്താവും കാരണം?
ഇനി ഇങ്ങനൊരു പദ്ധതി ഇട്ടവരെ ഓരോരുത്തരെയായി പരിശോധിക്കാം.
‘അർബൻ നക്സൽസ്’ എന്ന് പേരുള്ള നമ്മുടെ കേരളത്തിൽ നല്ല പിടിപാടുള്ള കമ്മ്യൂണിസ്റ്റു തീവ്രവാദികൾക്കു എന്താണ് മോഡി ഗവണ്മെന്റ് വന്നതിനു ശേഷം ഉണ്ടായിട്ടുള്ള നഷ്ടം?
ഏറ്റവും വലിയ നഷ്ടം അവരുടെ ഇന്റലക്ചൽ നേതാക്കളെ വളർത്തുന്ന ക്യാമ്പസുകളിൽ അവരുടെ ശരിയായ മുഖം തുറന്നു കാട്ടി എന്നതാണ്. ക്യാമ്പസുകളിൽ വിദ്യാർത്ഥികളായും, അധ്യാപകരായും അവരുടെ ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കേണ്ടവർ തീവ്രവാദികൾക്ക് വേണ്ടി വാദിക്കുന്നതിനെ എതിർത്തു. മീഡിയ ഉപയോഗിച്ച് ജനങ്ങളുടെ മനസിലേക്ക് രാജ്യത്തിനെതിരെയും രാജ്യത്തെ രക്ഷിക്കാൻ സ്വന്തം ജീവൻ കളയാനും തയ്യാറുള്ള നമ്മുടെ സൈന്യത്തെയും കുറിച്ച് വരെ വിഷങ്ങൾ കുത്തി നിറച്ചിരുന്നു ഇവർ. ഇവരുടെ അത്തരം നുണകൾ പൊളിച്ചടുക്കാൻ ഈ ഗവണ്മെന്റിനു സാധിച്ചു. അതോടെ നുണകൾ കൊണ്ട് മാത്രം ജീവിച്ചിരുന്ന പല ചാനലുകളുടെയും അവസ്ഥ പരിതാപകരമായി.
പാവപെട്ട ജനങ്ങളെ ചൂഷണം ചെയ്തു അവരിലേക്ക് വികസനം എത്തിക്കാതെ ആയുധം എടുപ്പിച്ചിരുന്ന പല പ്രദേശങ്ങളിലും ഇന്ന് റോഡുകളും സ്കൂളുകളും വെള്ളവും വൈദ്യുതിയും എത്തുന്നു. പിന്നെ ഇവരുടെയൊക്കെ നട്ടെല്ലൊടിച്ചതു നോട്ട് നിരോധനമാണ്. അതിന്റെ ആഘാതത്തിൽ നിന്നും പെട്ടന്നൊന്നും പുറത്തുവരാൻ സാധിക്കില്ല. ഇത്രയൊക്കെ സംഭവിച്ച സ്ഥിതിക്ക് അവർക്കു പ്രധാനമന്ത്രിയോട് ദേഷ്യം തോന്നുന്നത് സ്വാഭാവികം.
ഇനി ജിഹാദികളും മതം മാറ്റ ലോബികൾക്കും സംഭവിച്ചത് എന്താണെന്ന് നോക്കാം. മലയാളികൾക്ക് ഒരു പ്രത്യേകതയുണ്ട്. സ്വന്തം വീട്ടിൽ നമ്മൾ സ്നേഹിക്കുന്നവർക്ക് എന്തെങ്കിലും സംഭവിച്ചാൽ മാത്രമേ അവർക്കു വിഷമം വരു. കറന്റ് പോയാൽ പോലും അപ്പുറത്തെ വീട്ടിലും ഇല്ലെന്നു അറിഞ്ഞാൽ സന്തോഷാവും. അതുകൊണ്ടു തന്നെ ISIS എന്ന തീവ്രവാദി സംഘടനയിലേക്ക് പോയിരിക്കുന്നത് നിരവധി മലയാളികൾ ആണ് എന്നും, അന്യ മതത്തിൽ പെട്ട പെൺകുട്ടികൾക്ക് വിലയിട്ടു കല്യാണം കഴിക്കുന്നതും ഒക്കെ അറിഞ്ഞിട്ടും ഒന്നുമറിഞ്ഞ ഭാവമില്ല. അത് കൂടാതെയാണ് രാജ്യത്തുടനീളം നടക്കുന്ന കുരിശു കൃഷിയും മതപരിവർത്തനവും.
ഇതിനൊക്കെ പണം എവിടുന്ന്?
രാജ്യത്തു പ്രവർത്തിച്ചിരുന്ന പതിനായിരക്കണക്കിന് NGO കൾ വഴി ലക്ഷക്കണക്കിന് കോടി രൂപയാണ് നമ്മുടെ രാജ്യത്തേക്ക് ഒഴുകിയിരുന്നത്. ഒന്നിനും കണക്കുമില്ല. മോഡി ഗവണ്മെന്റ് വന്നതിനു ശേഷം ഇത്തരത്തിൽ നിയമപരമല്ലാതെ പ്രവർത്തിച്ചിരുന്ന, കണക്കു കാണിക്കാത്ത നിരവധി പ്രസ്ഥാനങ്ങൾക്ക് പൂട്ട് വീണു. ബാക്കിയുള്ളവർ കണക്കു കൃത്യം ബോധിപ്പിക്കുകയും വേണം. അപ്പൊ ഏകദേശം അവരുടെ ദേഷ്യത്തിന്റെ കാരണവും മനസിലായി.
ഇനി കോൺഗ്രസ്..
അവരുടെ ഓരോ സംസ്ഥാനത്തെയും സ്ഥിതി വളരെ ദയനീയമാണ്. അതുകൊണ്ടു അവര് പ്രധാനമന്ത്രിയെ വധിക്കാൻ ശ്രമിക്കുമോ? അഴിമതികളിൽ അന്വേഷണം നടക്കുന്നു. പ്രമുഖ ഗാന്ധി കുടുംബം ഇപ്പൊ ജാമ്യത്തിലാണ്. മുതിർന്ന പല നേതാക്കളുടെയും കയ്യിലിരുപ്പുകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു, എല്ലായ്പ്പോഴും ഏറ്റവും വല്യ സ്ഥാനം വേണമെന്ന് വാശി പിടിച്ചിരുന്നവർ ബിജെപി ഗവണ്മെന്റ് വരാതിരിക്കാൻ വേണ്ടി മാത്രം ഭൂമിയോളം താഴുന്നു. എല്ലാ പാർട്ടികളെയും കൂട്ടി അടുത്ത ഇലക്ഷൻ നേരിടാനും ഒരുങ്ങുന്നു. ഇനി ബിജെപി ക്കു രക്ഷയൊന്നുമില്ല എന്ന് അവര് തന്നെ വീണ്ടും വീണ്ടും പറയുന്നുമുണ്ട്. പക്ഷെ സത്യം അതല്ല എന്ന് അവർക്കു മനസിലായിടത്തു നിന്നും ആവാം ഒരുപക്ഷെ കമ്മ്യൂണിസ്റ്റു തീവ്രവാദികൾക്ക് വേണ്ട സാമ്പത്തിക സഹായം കൊടുത്തേക്കാം എന്ന ചിന്തയിലേക്ക് എത്തിയത്.
ഇങ്ങനെ ഇവരൊക്കെ കൂടി നടത്തിയ ഗൂഢാലോചന, ഇവരുടെ കണ്ണിലുണ്ണികളായ നമ്മടെ മാമ്മ മാധ്യമർ എങ്ങിനെ ചർച്ചയാക്കും.?അവർക്കു ചർച്ചിക്കണേൽ മിനിമം എയർ പോക്കറ്റിൽ കുടുങ്ങിയ പപ്പുജിയുടെ വിമാനമെങ്കിലുമാവണം. അല്ലേൽ കള്ളു കുടിച്ചു ഏതേലും കിളവന്മാർ മുഖ്യമന്ത്രിക്കെതിരെ പുലമ്പുന്നതാവണം.അതൊന്നുമല്ലാതെ ഇതൊക്കെ എങ്ങിനെ ചർച്ചിക്കാനാ..?
എന്തിനു വർത്തയാക്കാനാ.?എന്തായാലും ജിഹാദികളെ കൊണ്ടും, മലയാളി കമ്മ്യൂണിസ്റ്റ് തീവ്രവാദികളെ കൊണ്ടും നേരെ ചൊവ്വേ ജീവിക്കുന്ന മലയാളികൾക്ക് പോലും രാജ്യത്തു ചീത്തപ്പേരായി.
Post Your Comments