പത്തനംതിട്ട : അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ കേരളത്തിൽ യു ഡി എഫ് ഇല്ലാതായി പകരം ബിജെപി വരുമെന്ന് പി സി ജോർജ് എം എൽ എ. ജൂണ്‍ ഏഴ് കേരള രാഷ്ട്രീയത്തിലെ ദുര്‍ദിനമാണ് കാരണം കെപിസിസി, കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ലയിച്ച ദിവസമാണത്. പത്തനംതിട്ടയിൽ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യസഭാ സീറ്റ് ലഭിച്ചതോടെ മാണി ഗ്രൂപ്പിലും തമ്മിലടി നടക്കുന്നുണ്ട്. സീറ്റിനായി അവകാശവാദവുമായി മകന്‍ ജോസ് കെ. മാണിയും എത്തിയിട്ടുണ്ട്. ജോസഫും മാണിയും ഈ വിഷയം പറഞ്ഞു തമ്മിലടിച്ച് പിരിയും.
1964 ഒക്ടോബര്‍ ഒമ്പതിന് കെപിസിസി ആസ്ഥാനത്ത് നിന്ന് ഇറങ്ങിയ 15 പേര്‍ ചേര്‍ന്നാണ് കേരളാ കോണ്‍ഗ്രസ്സിന് രൂപം നല്‍കിയത്. അന്നത്തെ 15 പേരുടെ സ്ഥാനത്ത് ഇന്ന് ആറ് എംഎല്‍എമാര്‍ മാത്രമാണുള്ളത്. ആ മാണി ഗ്രൂപ്പിലേക്കാണ് ഇപ്പോൾ കെപിസിസിയെ ലയിപ്പിച്ചതെന്ന് പിസി പരിഹസിച്ചു. ഇതിനു പിന്നില്‍ കളിക്കുന്ന കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാപ്പ എന്നീ മൂന്ന് കുഞ്ഞന്‍മാരും ചേര്‍ന്ന്‍ യുഡിഎഫിന്റെ അടിത്തറ ഇളക്കുമെന്നും അദ്ദേഹം തുറന്നടിച്ചു.
Post Your Comments