![neet exam failed student elope](/wp-content/uploads/2018/06/girl.png)
ചെന്നൈ: നീറ്റ് പരീക്ഷ കിട്ടാത്തതിൽ മനംനൊന്താണ് പെൺകുട്ടി നാടുവിട്ടത്. കഴിഞ്ഞ വര്‍ഷം നീറ്റ് പരീക്ഷ എഴുതിയ പെണ്‍കുട്ടി ബിഡിഎസ് പ്രവേശനത്തിന് അര്‍ഹത നേടിയിരുന്നു. എന്നാല്‍ എംബിബിഎസ് തന്നെ വേണമെന്ന ആഗ്രഹത്തില്‍ വീണ്ടും മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതുകയായിരുന്നു. എന്നാൽ ഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ മാര്‍ക്കായിരുന്നു ഇത്തവണ പെണ്‍കുട്ടിക്ക് ലഭിച്ചത്. ഇതിതോടെ എംബിബിഎസ് എന്ന സ്വപനം പൊലിഞ്ഞു. തുടർന്നാണ് പെൺകുട്ടി നാടുവിട്ടത്.
also read:നീറ്റ് പരീക്ഷയിൽ മാർക്ക് കുറഞ്ഞു; വിദ്യാർത്ഥിനി ജീവനൊടുക്കി
തിങ്കളാഴ്ച മുതലാണ് പെൺകുട്ടിയെ കാണാതായത്. തുടർന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകി.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ വെച്ച് ഫോണ്‍ ഓഫ് ചെയ്തിരുന്നതായി വ്യക്തമായി. തുടര്‍ന്ന് ബീഹാറിലെത്തിയ പെണ്‍കുട്ടി ഹോട്ടലില്‍ മുറി എടുക്കാന്‍ വേണ്ടി മൊബൈല്‍ ഓണ്‍ ആക്കുകയും ചെയ്തു. സ്ഥലം തിരിച്ചറിഞ്ഞതോടെ ബീഹാർ പോലീസിന്റെ സഹായത്തോടെ പെൺകുട്ടിയെ കണ്ടെത്തി.
Post Your Comments