തിരുവനന്തപുരം: മെഡിക്കല്‍ ബിരുദ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന് നടക്കും. രാജ്യത്ത് 150 കേന്ദ്രങ്ങളിലായി 13.36 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. പരീക്ഷക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പത്ത് കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തിലധികം പേരാണ് പരീക്ഷ എഴുതുന്നത്.
ALSO READ:ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഫലം ഈ ദിവസം
കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങള്‍. രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് പരീക്ഷ. 9.30നകം പരീക്ഷാര്‍ഥികള്‍ ഹാളില്‍ കയറണം. രാവിലെ 7.30 മുതല്‍ പരിശോധനക്കുശേഷം ഹാളിലേക്ക് പ്രവേശനം അനുവദിച്ചുതുടങ്ങും. 9.30ന് ശേഷം എത്തുന്നവരെ പരീക്ഷാകേന്ദ്രത്തില്‍ പ്രവേശിപ്പിക്കില്ല. നീറ്റ് ഫലം ജൂണ്‍ അഞ്ചിനകം പ്രസിദ്ധീകരിക്കും.
Post Your Comments