കോട്ടയം•സഹോദരന്‍ ഷാനുവിന്റെ പ്രണയ വിവാഹത്തെപ്പറ്റി കോട്ടയത്ത് കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനു. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നീനുവിന്റെ വെളിപ്പെടുത്തല്‍.
ഒന്നരവര്‍ഷം മുന്‍പായിരുന്നു ഷാനുവിന്റെ വിവാഹം നടന്നതെന്ന് നീനു പറഞ്ഞു. പ്രണയ വിവാഹമായിരുന്നു. പെണ്‍കുട്ടിക്ക് നീനുവിനെ വലിയ കാര്യമായിരുന്നു. നല്ലൊരു ചേച്ചിയായിരുന്നുവെന്നും നീനു പറയുന്നു.
എന്നാല്‍ ആ കുട്ടിയ്ക്ക് ഒരു മാസംപോലും വീട്ടില്‍ കഴിയാന്‍ സാധിച്ചില്ല. വലിയ വഴക്കായിരുന്നു. വഴക്കും ഒച്ചയും കേട്ട് അയല്‍ക്കാരൊക്കെ എത്തിനോക്കി. അമ്മയെ പേടിച്ച് ആരും വരില്ല. ഒടുവില്‍ ആ പെണ്‍കുട്ടി സ്വന്തം വീട്ടിലേക്കു മടങ്ങിപ്പോകുകയായിരുന്നുവെന്നും നീനു വെളിപ്പെടുത്തി.
കോട്ടയത്ത് ഭര്‍തൃവീട്ടുകാരുടെ ദുരഭിമാന കൊലയ്ക്ക് ഇരയായ കെവിന്റെ ഭാര്യയാണ് നീനു. ഭര്‍ത്താവിനെ സ്വന്തം പിതാവും സഹോദരനും കൊലപ്പെടുത്തിയെങ്കിലും തന്റെ ഭര്‍തൃവീട്ടില്‍ അവര്‍ക്കൊപ്പം താമസിക്കുകയാണ് ഈ പെണ്‍കുട്ടി. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സഹോദരന്‍ ഷാനുവിന്റെ പ്രണയവിവാഹത്തെപ്പറ്റി നീനു വെളിപ്പെടുത്തി.
എന്റെ സ്‌നേഹം ആദ്യമായി വീട്ടിലറിഞ്ഞത് രജിസ്റ്റര്‍ വിവാഹം കഴിഞ്ഞെന്ന് ഞാന്‍ വിളിച്ചുപറയുമ്പോഴാണ് . എന്നിട്ടും അവര്‍ എല്ലാം തേടിപ്പിടിച്ചു, എല്ലാം ഇല്ലാതാക്കി. എനിക്ക് ഇനി ഈ ചാച്ചന്റെയും അമ്മയുടെയുംകൂടെ കഴിഞ്ഞാല്‍ മതി. അവര്‍ ഇറക്കി വിടാത്തിടത്തോളം കാലം. ചേച്ചിയെ അമ്മയും ചാച്ചനും സ്‌നേഹിക്കുന്നതുകാണുമ്പോള്‍, ഈ വീട്ടിലെ ജീവിതം കാണുമ്പോള്‍ ഞാനൊരു നരകത്തിലായിരുന്നല്ലോ ഇതുവരെ എന്നു തോന്നിപ്പോകുന്നുവെന്നും നീനു പറഞ്ഞു.
കെവിന്റെ മരണശേഷം കെവിന്റെ മാതാപിതാക്കളുടെ സംരക്ഷണത്തിലാണ് നീനു കഴിയുന്നത്.
Post Your Comments